മോഹൻലാൽ അവതാരകൻ ആയി എത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ശ്രദ്ധ നേടിയ നടനും മോഡലും അതിനൊപ്പം നല്ലൊരു അവതാരകൻ കൂടിയാണ് ബഷീർ ബാഷി. എന്നാൽ ബഷീർ ഏറെ ശ്രദ്ധ നേടിയത് ഈ വിഷയങ്ങൾ കൊണ്ട് ഒന്നും അല്ലായിരുന്നു. രണ്ടു ഭാര്യമാർ ആണ് ബഷീറിന് ഉള്ളത്.

ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്‌തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്. താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു. ഇതിൽ പ്രധാന വേഷത്തിൽ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു. രണ്ടാം ഭാര്യയുമായി ഉള്ള വിവാഹ വാർഷികവും മൂവരും ചേർന്നാണ് ആഘോഷിച്ചത്.

ഞങ്ങൾ തമ്മിൽ യാതൊരു വിധ പിണക്കമോ വഴക്കോ ഇല്ല എന്നും എന്റെ ഭാര്യമാർക്ക് പോലും ഇല്ലാത്ത പ്രശ്നങ്ങൾ ആണ് നാട്ടുകാർക്ക് ഉള്ളതെന്നും ബഷീർ ബാഷി പറയുന്നു. എന്നാൽ ബഷീറിന്റെ കുടുബത്തിനു എതിരെ നിരവധി ഗോസിപ്പുകൾ ആണ് വരുന്നത്. എന്നാൽ ഇതെല്ലാം വെറും ഗോസ്സിപ്പുകൾ മാത്രമാണ് എന്നാണ് ബഷീർ ബഷി പറയുന്നത്. നേരത്തെ ഞങ്ങൾ ഒരുമിച്ചാണ് എന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള ബഷീർ ബഷി ഇപ്പോൾ കുടുംബത്തിന്റെ കെട്ടുറപ്പിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

കുടുംബത്തിൽ പ്രശ്‌നങ്ങളൊന്നുമില്ല. സന്തോഷത്തോടെയാണ് ഞങ്ങൾ ജീവിക്കുന്നത്. മതപരമായ കാര്യങ്ങളും ആചാരങ്ങളും ബഹുമാനിക്കുന്നവരാണ് എല്ലാവരും. രണ്ടു വീടുകളിലായാണ് ഭാര്യമാരുടെ താമസം. എന്നാൽ പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം ഇരുവരും ഒരുമിച്ചാണ് എത്താറുള്ളത്’- ബഷീർ ബഷി പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സുഹാന മഷൂര എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ. ആദ്യ വിവാഹത്തിൽ ബഷീറിന് രണ്ട് മക്കളുണ്ട്.