ഗായികയായും അവതാരകയായും സ്റ്റേജ് ഷോയിൽ കൂടിയും എല്ലാം ഏറെ കയ്യടി നേടിയ ആൾ ആണ് റിമി ടോമി. വ്യത്യസ്തമായ അവതരണ രീതികൊണ്ട് ഏറെ കയ്യടി നേടിയിട്ടുള്ള റിമി, 11 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് വിവാഹ മോചനം നേടിയ റിമി വാർത്തകൾ നിറഞ്ഞു നിന്നിരുന്നു.

ഇപ്പോഴിതാ തന്റെ ശരീര വണ്ണത്തെ കുറിച്ച് റിമി ടോമി പറയുന്നത് ഇങ്ങനെ,

വയറു നിറച്ച് ഫുഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. വലിയ ബുദ്ധിമുട്ടാണ്. അപ്പോള്‍ വയറു ചാടിയിരുന്നാലോ. പണ്ടു സ്റ്റേജ് ഷോകളിലൊക്കെ സാരിയുടുക്കേണ്ടി വരുമ്പോള്‍ വയര്‍ ഒതുങ്ങിയിരിക്കുന്നതിനായി ബെല്‍റ്റ് കെട്ടുമായിരുന്നു.

സ്റ്റേജ് പെര്‍ഫൊമന്‍സിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി. ഇപ്പോ ബെല്‍റ്റ് ഒന്നുമില്ലാതെ ഭംഗിയായി സാരിയുടുക്കാന്‍ കഴിയുന്നു. എണ്ണയില്‍ വറുത്ത സ്നാക്സ് കഴിക്കാറില്ല. പഞ്ചസാര പൂര്‍ണമായും ഒഴിവാക്കും. ബ്ലാക് ടീ ബ്ലാക് കോഫി ഗ്രീന്‍ ടീ ഇവയാണു കഴിക്കാറുള്ളത്.

ഇഷ്ടം തോന്നിയാല്‍ നെസ് കോഫിയോ കാപ്പുച്ചീനോയൊ കുടിക്കും. പഴങ്ങളില്‍ പപ്പായയും ഞാലിപ്പൂവന്‍ പഴവും ഇഷ്ടമാണ്. കുറച്ചു വര്‍ഷം മുന്‍പ് 64 കിലോ വരെ ഭാരം കൂടിയിരുന്നു. ഇപ്പോള്‍ 54 കിലോ ആണ് ഭാരം. എന്റെ ബോഡിമാസ് ഇന്‍ഡക്സ് പ്രകാരം 52 കിലോ മതി. റിമി പറയുന്നത് ഇങ്ങനെ.