സുരേഷ് ഗോപി നായകനായി എത്തിയ കാശ്മീരം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് കൃഷ്ണകുമാർ. നിരവധി സിനിമകൾക്ക് ഒപ്പം തന്നെ ടിവി സീരിയലുകളിലും കൃഷ്ണകുമാർ അഭിനയിച്ചിട്ടുണ്ട്. നാലു പെണ്മക്കൾ ആണ് കൃഷ്ണകുമാറിന് ഉള്ളത്.

അതിൽ മൂത്ത മകൾ അഹാന അഭിനയ ലോകത്തിൽ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ നായികയായി എത്തിയ താരം ടോവിനോ തോമസിന്റെ നായികയായി ലൂക്ക എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ താനും ഭാര്യ സിന്ധുവും മക്കൾക്ക് മുന്നിൽ വെച്ചാണ് കൂടുതലും വഴക്കുകൾ ഉണ്ടാക്കുന്നത് എന്നാണ് കൃഷ്ണകുമാർ പറയുന്നത്.

Loading...

“എല്ലാവരും പറയും കുട്ടികളുെട മുന്നിൽ വച്ച് വഴക്കു കൂടരുതെന്ന്. അതു ശരിയായിരിക്കാം. പക്ഷേ ഞങ്ങൾ അങ്ങനെയല്ല. ഞങ്ങളുെട വാശിയും വഴക്കും മക്കളുെട മുന്നിൽവച്ചാണ്. ഇതു കണ്ട് മക്കളും പഠിച്ചുകാണും, ഇതാണ് ജീവിതം എന്ന്.” – കൃഷ്ണകുമാർ പറയുന്നു.