മേൽ വസ്ത്രങ്ങളും ഫോണും കാറും ചെരുപ്പും എല്ലാം ബ്രാൻഡ് ആയിരിക്കണം എന്നും അതിനു വേണ്ടി എത്ര വേണം എങ്കിലും ചിലവഴിക്കാൻ മടിയില്ലാത്തവർ ആണ് നമ്മുടെ ഇടയിൽ ഭൂരിഭാഗവും. എന്നാൽ അടിവസ്ത്രങ്ങൾ ധരിക്കുമ്പോൾ അല്ലെങ്കിൽ വാങ്ങുമ്പോൾ ഈ ക്വാളിറ്റി നോക്കുന്നവർ വിരളം ആണെന്ന് വേണം പറയാൻ.

ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ചേർന്ന് നിൽക്കുന്ന ഇത്തരത്തിൽ ഉള്ള വസ്ത്രങ്ങൾ വാങ്ങുമ്പോൾ ഗുണമേന്മ നോക്കാതെ ഇരിക്കുമ്പോൾ ലഭിക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. ത്വക്ക് രോഗങ്ങൾക്കും ശരീര സൗന്ദര്യ പ്രശ്നങ്ങൾക്കും വന്ധ്യത അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും അടിവസ്ത്രങ്ങളുടെ അശ്രദ്ധമായ ഉപയോഗ രീതികൾ കൊണ്ട് നമുക്ക് ഉണ്ടാവാറുണ്ട്.

Loading...

എന്നാൽ ഇത് എത്രയാളുകൾ പൂർണമായും ശ്രദ്ധിക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾ അടിവസ്ത്രങ്ങളും ഗ്ലാമർ നോക്കുന്നവർ ആണ്. ആരോഗ്യ പ്രശ്നങ്ങൾ നോക്കാതെ മികച്ച ഭംഗി നോക്കിയാണ് കൂടുതൽ ഇറുകിയതും ഒട്ടിപ്പിടിച്ചതുമായ അടി വസ്ത്രങ്ങൾ ആണ് ധരിക്കാൻ ഇഷ്ടപ്പെടുന്നത്.

ഒരുപാട് ഇറുകി പിടിച്ച അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. സ്തനങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറിന് കാരണങ്ങളിൽ ഒന്ന് ഇറുകിയ ബ്രാ ആണ്. ഇത് രക്ത ചംക്രമണത്തെ തടസപ്പെടുത്തും എന്നതാണ് അതിന് കാരണം.

ആർത്തവ സമയങ്ങളിൽ വീടുകളിൽ ആണെങ്കിൽ കോട്ടൺ തുണികൾ ഉപയോഗിക്കുന്നത് ആണ് കൂടുതൽ ഉത്തമം. തുടർന്ന് ഇത്തരത്തിൽ ഉള്ള തുണികൾ നല്ല ചൂടുവെള്ളത്തിൽ കഴുകിയാൽ വീണ്ടും ഉപയോഗിക്കാൻ കഴിയുന്നത് ആണ്. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കാത്തവർ പാഡുകൾ നാല് മണിക്കൂറിൽ കൂടുതൽ ഉപഗോയിക്കുന്നത് ചൊറിച്ചിൽ, ഫംഗൽ ഇൻഫക്ഷൻ തുടങ്ങിയവ ഉണ്ടാക്കും.

ഗർഭിണികൾ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങൾ അയവുള്ളത് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ, കഠിനമായ ശരീരവേദന അനുഭവപ്പെടാറുണ്ട്. അതോടൊപ്പം വജൈനൽ ഇൻഫെക്ഷൻ ഉണ്ടായാൽ അത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനെ ബാധിക്കും. ഉറങ്ങുന്ന സമയത് അടിവസ്ത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നത് ആണ് നല്ലത്.

പാന്റീസിന്റെ തുടർച്ചയായ ഉപയോഗം വജൈനൽ ഇൻഫെക്ഷനു കാരണം ആകും. അതുപോലെ തന്നെ വായു കയറാത്ത അടിവസ്ത്രങ്ങൾ സന്താനോല്പാദനത്തെ ബാധിക്കും. അതുപോലെ തന്നെ ഇറുകി പിടിച്ച ജീൻസുകൾ നമ്മുടെ കാലാവസ്ഥക്ക് ചേർന്നതല്ല. ഇതും ഒരു പരിധിവരെ വന്ധ്യത പ്രശ്നങ്ങൾ ഉണ്ടാക്കും.

വ്യായാമം ചെയ്യുമ്പോൾ ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കൂടുതൽ വിയർപ്പുണ്ടാകുകയും യായിസ്റ്റ് ഇൻഫെക്ഷനും സാധ്യത ഉണ്ട്.