വിജയ പരാജയങ്ങൾ നോക്കാതെ എന്തും പറയുന്ന ആൾ ആണ് മോഹൻലാൽ എന്നാണ് വിനയൻ പറയുന്നത്. മറ്റുള്ളവർ തന്റെ പരാജയങ്ങൾ ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കുമ്പോൾ മോഹൻലാൽ അത് പറയാൻ ഒരു മടിയും കാണിക്കുന്നില്ല എന്നാണ് വിനയൻ പറയുന്നത്.

വിനയന്റെ വാക്കുകൾ ഇങ്ങനെ,

Loading...

റോപ്പില്‍ പിടിച്ച് താഴേക്ക് ഇറങ്ങുന്ന റിസ്ക്‌ ഏറിയ കഥാപാത്രം അനൂപ്‌ മേനോന്‍ ആ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സീരിയലില്‍ നിന്നാണ് ഞാന്‍ അനൂപിനെ കണ്ടെത്തുന്നത്. ‘കാട്ടുചെമ്പകം’ പരാജയമായത് കൊണ്ടാകണം അനൂപ്‌ മേനോന് അത് തന്റെ ആദ്യ ചിത്രമെന്ന് പറയാന്‍ മടിയുള്ളതായി തോന്നിയിട്ടുണ്ട്.

എത്ര പരാജയമായാലും അങ്ങനെ വിസ്മരിക്കപ്പെടാന്‍ പാടില്ല. മോഹന്‍ലാല്‍ തന്റെ ആദ്യ ചിത്രമായി എവിടെയും പറയുന്നത് ‘തിരനോട്ടം’ എന്ന സിനിമയെക്കുറിച്ചാണ് അത് പുറത്തിറങ്ങാത്ത സിനിമയായിട്ടും മോഹന്‍ലാല്‍ അത് പറയും തന്റെ രണ്ടാമത്തെ ചിത്രം ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയായിട്ടും മോഹന്‍ലാല്‍ ആദ്യ ചിത്രമായ ‘തിരനോട്ട’ത്തെക്കുറിച്ച് പറയാറുണ്ട്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ പറയുന്നു.