നടി ആദാ ശർമക്ക് വിവാഹം കഴിക്കണം; ഭർത്താവ് ഉള്ളി കഴിക്കരുത് തനിക്ക് 3 നേരവും ഭക്ഷണം ചെയ്തു തരണം; ഡിമാന്റുകളുടെ നീണ്ട നിര..!!

31

ഭാവി വരനെ കുറിച്ചുള്ള ആദാ ശർമയുടെ വിചിത്രമായ ഡിമാന്റുകൾ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത ആകുന്നത്. ട്വിറ്ററിൽ കൂടിയാണ് ആദാ തന്റെ വരൻ ഇങ്ങനെ ഉള്ള ആൾ ആയിരിക്കണം എന്നുള്ള പോസ്റ്റ് ഇട്ടത്.

ഇത്തരത്തിൽ ഉള്ള ഒരാൾ ഒത്ത് വരുകയാണ് എങ്കിൽ മാത്രമേ വിവാഹം കഴിക്കുക ഉള്ളൂ എന്നാണ് നടി പറയുന്നത്.

നടിയുടെ കുറിപ്പ് ഇങ്ങനെ,

എന്റെ ഭർത്താവ് ഉള്ളി കഴിക്കരുത്. ജാതി മതം നിറം ഷൂവിന്റെ അളവ് മസിലിന്റെ വലിപ്പം ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം അതിലൊന്നും എനിക്ക് നിർബന്ധമില്ല. നീന്തൽ അറിയണമെന്ന നിർബന്ധവും എനിക്കില്ല. മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോട് കൂടി എനിക്ക് വിളമ്പിത്തരണം. എല്ലാ ദിവസവും മുഖം ഷേവ് ചെയ്യണം. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ.

ഒരു ദിവസം അഞ്ച് ലിറ്റർ വെള്ളം ഞാൻ കുടിക്കാൻ കൊടുക്കും അതുകൊണ്ടു തന്നെ മദ്യപിക്കാനോ മാംസാഹാരം കഴിക്കാനോ പാടില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷയിലുള്ള സിനിമകളും അദ്ദേഹം കാണണം ആസ്വദിക്കണം ബാക്കിയുള്ള നിബന്ധനകൾ വഴിയെ പറയാം – ആദാ ശർമ കുറിച്ചു.

https://youtu.be/6dPyN1MU-CA