ബാഹുബലി എന്ന ചിത്രത്തിൽ കൂടി കേരളത്തിൽ വലിയ ആരാധക കൂട്ടം ഉണ്ടാക്കിയ തെലുങ്ക് നടൻ ആണ് പ്രഭാസ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം സഹോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോൾ ആണ് മലയാള സിനിമയെ കുറിച്ചും തന്റെ ഇഷ്ട താരത്തിനെ കുറിച്ചും പ്രഭാസ് മനസ്സ് തുറന്നത്.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ മോഹൻലാൽ ആണെന്ന് പറയുന്ന പ്രഭാസ്, ഏറ്റവും കൂടുതൽ ഇഷ്ടമുള്ള മോഹൻലാൽ ചിത്രം പ്രിയദർശൻ സംവിധാനം ചെയിത് മോഹൻലാൽ നായകനായി എത്തിയ കാലാപാനി ആണെന്നും പറയുന്നു.

മോഹൻലാൽ നായകനായി ഉള്ള ദൃശ്യവും പുലിമുരുകനും ലൂസിഫറും അടക്കമുള്ള കൊമേഷ്യൽ ചിത്രങ്ങളും താൻ കണ്ടിട്ടുണ്ട് എന്നും പ്രഭാസ് പറയുന്നു.

പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രം സാഹോ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സംവിധായകൻ ബി ഉണ്ണികൃഷണൻ ആണ്. ആഗസ്റ്റ് 30ന് ആണ് സിനിമ തീയറ്ററുകളിൽ എത്തുന്നത്.