ആ പ്രണയമാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്, അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക് പിറവി നൽകാൻ കാത്തിരിക്കുന്നു; അമല പോൾ..!!

18

മലയാള സിനിമയിൽ നിന്നും തുടങ്ങി തമിഴ് സിനിമയിൽ എത്തി, സിനിമ ലോകത്ത് തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു സംവിധായകൻ വിജയിയുടെ അമല പോൾ പ്രണയത്തിൽ ആകുന്നതും തുടർന്ന് ഇരുവരും വിവാഹം കഴിക്കുന്നതും, തുടർന്ന് വിവാഹ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ ഇരുവരും വിവാഹ മോചിതർ ആകുക ആയിരുന്നു, തുടർന്ന് വിജയി ഇപ്പോൾ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ്.

വിവാഹ മോചനം ലഭിച്ച ശേഷം ലോകം മുഴുവൻ തനിക്ക് എതിരായിരുന്നു എന്നു അമല പോൾ പറയുന്നു, അന്ന് വരെ എനിക്ക് ഒരു മാസം ജീവിക്കാൻ 20000 രൂപയോളം വേണമായിരുന്നു, ബെൻസ് കാർ ഉണ്ടായിരുന്നത് ഞാൻ വിറ്റു, ജീവിതത്തിൽ നിന്നും ഓടി ഒളിക്കാൻ ശ്രമിച്ച ഞാൻ ഹിമാലയൻ യാത്ര നടത്തി, അതാണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്.

ഒരു ബാഗിൽ മാത്രമാണ് ഞാൻ വസ്ത്രങ്ങൾ കൊണ്ടുപോയത്, മൊബൈൽ ഫോൺ പോലും കയ്യിൽ ഇല്ല. ടെന്റിൽ ഉറങ്ങി, ഞാൻ എന്നെ തന്നെ തിരിച്ചറിഞ്ഞ നിമിഷം ആയിരുന്നു.

തുടർന്നാണ് ഇനിയുള്ള ജീവിതം എങ്ങനെ വേണം എന്നുള്ള തീരുമാനം ഉണ്ടായത്, ബ്യൂട്ടി പാർലർ പോകുന്നത് നിർത്തി വീട്ടിൽ തന്നെ സൗന്ദര്യ വർധക വസ്തുക്കൾ മാത്രം ഉപയോഗിച്ചു, സുഹൃത്തുക്കളുമായി ഭക്ഷണം കഴിക്കും, ശുദ്ധവായു ശ്വസിക്കാൻ കടൽ തീരത്ത് പോകും, സൈക്കിളിൽ സാധനങ്ങൾ വാങ്ങാൻ പോകും, യോഗ ചെയ്യും. ജീവിതത്തിൽ ഞാൻ ഒതുങ്ങിക്കൂടി തുടങ്ങി.

ഇപ്പോൾ ഞാൻ വീണ്ടും പ്രണയത്തിൽ ആണ്, അയാളെ വിവാഹം കഴിക്കാനും അയാളുടെ കുഞ്ഞുങ്ങളെ പിറക്കാനും പോറ്റാനും ഞാൻ ആഗ്രഹിക്കുന്നു, അയാൾ എനിക്ക് ജീവിതത്തിൽ നൽകുന്ന പിന്തുണ അത്രക്കും വലുതാണ്. അദ്ദേഹത്തിന്റെ സ്നേഹം എന്റെ വിഷമങ്ങൾ ഇല്ലാതെയാക്കുന്നു.

Facebook Notice for EU! You need to login to view and post FB Comments!