നാപ്പതാം വയസ്സിൽ വീണ്ടും അമ്മയാകുന്നു; ആരാധകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടിയും വളകാപ്പ് ചിത്രങ്ങളും വൈറൽ..!!

100

മിനി സ്‌ക്രീൻ പരമ്പരയിൽ നടിയായി തിളങ്ങി നിൽക്കുന്ന താരമാണ് പ്രവീണ. കഴിഞ്ഞ 17 വർഷത്തോളമായി അഭിനയ ലോകത്തിൽ ഉള്ള പ്രവീണ വിവാഹം ചെയ്തിരിക്കുന്നത് നാഷണൽ ബാങ്ക് ഓഫ് ദുബായ്ൽ ഓഫീസറായ പ്രമോദിനെയാണ്. ഇരുവർക്കും ഒരു മകൾ ഉണ്ട്.

ഇപ്പോഴിതാ താരം ഒരു ചിത്രം പങ്കു വെച്ചതിൽ കൂടിയാണ് ഗർഭിണിയാണ് എന്ന് വിവരം പുറത്തു വരുന്നത്. പ്രവീണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് നിമിഷങ്ങള്‍ക്ക് ഉള്ളില്‍ വൈറലായത്. നാല്‍പ്പതില്‍ ഒരു ചെറിയ വളകാപ്പ് എന്ന കുറിപ്പോടെയാണ് തിരം ചിത്രം പങ്കുവെച്ചത്. അതേസമയം ഏതെങ്കിലും സിനിമയുടെയോ സീരിയലിന്റെയോ പ്രമോഷന്റെ ഭാഗമായിട്ടാകും ചിത്രം പോസ്റ്റ് ചെയ്തതെന്ന് ചില ആളുകള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം വളക്കാപ്പ് എന്താണ് സംഭവം എന്ന് ഒരാള്‍ കമന്റില്‍ തിരക്കുകയും അയാളോട് പ്രെഗ്‌നന്റ് ആകുമ്പോള്‍ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കുന്നുണ്ട്. 2000 ൽ ആയിരുന്നു പ്രവീണയുടെ വിവാഹം.