മലയാള സിനിമയിലെ ഹാസ്യവും അതിനൊപ്പം തന്നെ മികച്ച ക്യാരറ്റർ വേഷങ്ങളും ചെയ്തിട്ടുള്ള താരമാണ് സലിം കുമാർ. ശ്വാസകോശ സംബന്ധമായ അസുഖം വന്നപ്പോൾ ആശുപത്രിയിൽ ആയപ്പോൾ സലിം കുമാറിനെ സാമൂഹിക മാധ്യമങ്ങൾ പലതവണ കൊന്നിരുന്നു.

മയക്കുമരുന്നിന് എതിരായി പൊതുവേദിയിൽ ഒരു സത്യപ്രതിജ്ഞാ ചടങ്ങിൽ തന്നെ വിളിച്ചപ്പോൾ താൻ അതിൽ പങ്കെടുക്കാൻ കഴിയില്ല എന്ന് അറിയിക്കുക ആയിരുന്നു എന്നാണ് സലിം കുമാർ പറയുന്നത്. താൻ നന്നായി പുക വലിക്കും എങ്കിൽ കൂടിയും സിഗരറ്റ് മയക്കുമരുന്ന് ഇല്ല എങ്കിൽ കൂടിയും അതും സമൂഹത്തിൽ ദൂഷ്യം ചെയ്യുന്ന ഒരു ലഹരി പദാർത്ഥം തന്നെ ആണ് എന്നാണ് തന്റെ നിലപാട് എന്ന് സലിം കുമാർ പറയുന്നു.

ഇന്നത്തെ മലയാള സിനിമയുടെ തലമുറയിൽ ഇതുവരെ പുകവലിക്കാത്ത മദ്യപിക്കാത്ത ഒരേയൊരു താരം കുഞ്ചാക്കോ ബോബൻ മാത്രമാണ് എന്നാണ് സലിം കുമാർ പറയുന്നത്. ആ ചടങ്ങിലേക്ക് വിളിക്കാൻ അനുയോജ്യർ മമ്മൂട്ടിയും ജഗദീഷും കുഞ്ചാക്കോ ബോബനും ഇവരിൽ ഒരാളെ വിളിക്കാൻ ആണ് താൻ സജെസ്റ് ചെയ്തത് എന്നും സലിം കുമാർ പറയുന്നു.