പ്രളയത്തിൽ കുടുങ്ങി മഞ്ജു വാര്യരും സംഘവും; ഭക്ഷണമില്ല, ഫോൺ നിശ്ചലം..!!

25

നടി മഞ്ജുവാര്യരും സംഘവും ഹിമാചലിൽ കുടുങ്ങി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ് മഞ്ജു വാര്യർ, അതിനിടയിൽ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുന്നത്. ഇതിൽ ആണ് നടിയും സംഘവും ഒറ്റപ്പെട്ട് പോയത്.

ഈ വാർത്ത പുറത്ത് വന്നതോടെ സംഭവം സത്യം ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ ഏവരും സുരക്ഷിതർ ആണെന്ന് ആണ് ഹിമാചൽ സർക്കാർ പറയുന്നത്.

സാറ്റലൈറ്റ് സംവിധാനം വഴിയാണ് മഞ്ജുവിന്റെ സഹോദരൻ മധു വാര്യരെ ഇക്കാര്യം അറിയിച്ചത്. 200പേർ അടങ്ങുന്ന വിനോദ സഞ്ചാരികൾ അടക്കമുള്ള സംഘമാണ് ചതൃവിൽ കുടുങ്ങിയിരിക്കുന്നത്.

പുറംലോകവുമായി ഉള്ള ബന്ധം അവസാനിപ്പിച്ചതോടെ രണ്ട് ദിവസം മാത്രം കഴിക്കാനുള്ള ഭക്ഷണമാണ് മഞ്ജുവിന്റെയും സംഘത്തിന്റെയും കയ്യിൽ ഉള്ളത്, അതുപോലെ തന്നെ മഞ്ജുവിന്റെ ഫോണിൽ ബന്ധപ്പെടാനും കഴിയുന്നില്ല എന്നാണ് അറിയുന്നത്.

Facebook Notice for EU! You need to login to view and post FB Comments!