1980 കളിൽ സിനിമ പ്രേക്ഷകർക്ക് ആവേശം നൽകുന്ന ഗ്ലാമർ വേഷം ചെയ്തു അഭിനയ ലോകത്തിൽ തിളങ്ങിയ താരമാണ് റാണി പത്മിനി. മലയാളം തെലുഗ് കന്നഡ തമിഴ് ഭാഷകളിൽ തിളങ്ങിയ താരം വെറും നാല് വർഷങ്ങൾ മാത്രം ആയിരുന്നു അഭിനയ ലോകത്തിൽ ഉണ്ടായിരുന്നത്.

തമിഴ്നാട്ടിലും അതിനൊപ്പം തന്നെ കേരളത്തിലും ഏറെ ഞെട്ടിക്കുന്ന വാർത്ത ആയിരുന്നു റാണിയുടെ മരണം. 1986 ഒക്ടോബർ 15 നു ആയിരുന്നു സിനിമ ലോകത്തെ ഞെട്ടിച്ചുള്ള ആ ദുരൂഹ മരണം. മികച്ച വേഷങ്ങൾ ചെയ്യാനുള്ള കഴിവ് താരം തെളിയിച്ചപ്പോഴും റാണി ശ്രദ്ധ നേടിയത് നഗ്നത പ്രദർശനം നടത്തിയതിൽ കൂടിയായിരുന്നു. അമ്മയുടെ നിർബന്ധം തന്നെ ആയിരുന്നു ഇത്തരത്തിൽ ഉള്ള വേഷങ്ങൾ ചെയ്യാൻ പ്രേരണ ആയതും.

Loading...

ബാലൻ കെ നായരും ഒന്നിച്ചുള്ള ബലാത്സംഗ രംഗം റാണിക്ക് നേടിക്കൊടുത്ത കുപ്രസിദ്ധി വളരെ വലുതായിരുന്നു. തുടർന്ന് വലിയൊരു ബംഗ്ലാവ് വാടകക്ക് എടുത്തു താമസം തുടങ്ങിയ അമ്മയും മകളും വീട്ടുജോലിക്ക് ആളെ അന്വേഷണം നടത്തിയതോടെയാണ് സംഭവങ്ങൾ തുടങ്ങുന്നത്.

ആദ്യം എത്തുന്നത് ഡ്രൈവർ ജബരാജ് ആയിരുന്നു. തുടർന്ന് ഒരു മാസം കഴിഞ്ഞപ്പോൾ വാച്ച് മാൻ ആയി നരസിംഹൻ എന്നയാളും എത്തി. എന്നാൽ ജബരാജ് ക്രിമിനൽ പശ്ചാത്തലം ഉള്ള ആൾ ആണ് എന്നും ജബരാജ് നരസിംഹൻ എന്നിവർ സുഹൃത്തുക്കൾ ആയിരുന്നു എന്നതും ഇരുവർക്കും അറിയാത്ത കാര്യം ആയിരുന്നു. ഇവരെ കൂടാതെ ഗണേശൻ എന്ന പാചകക്കാരനും റാണിയുടെ ജോലിക്കാരനായി എത്തി.

ഒരിക്കൽ സിനിമകളിൽ തനിക്ക് ഉന്മാദം നൽകിയ റാണിയെ ജബരാജ് കയറി പിടിക്കുകയും തുടർന്ന് റാണി ഇയാളെ തല്ലുകയും ജോലിയിൽ നിന്നും ഒഴിവാക്കുകയും ചെയ്യുന്നു. ഈ സംഭവം ആയിരുന്നു റാണി പത്മിനിയെ കൊല്ലുക എന്നുള്ള തീരുമാനത്തിലേക്ക് എത്താൻ ഉള്ള കാരണവും. തുടർന്ന് വാടക ബംഗ്ളാവ് സ്വന്തമാക്കാൻ ഉള്ള മോഹം റാണിയിലും ഉണ്ടായി.

തുടർന്നാണ് വലിയൊരു പണം വീട്ടിൽ തന്നെ റാണി സൂക്ഷിച്ചിരുന്നു. റാണിയെ കൊലപ്പെടുത്തി പണം തട്ടിയെടുക്കാൻ ജോലിക്കാർ പദ്ധതിയൊരുക്കി. രാത്രിയിൽ അമ്മയും മകളും മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നു. ഒരു ദിവസം റാണി മദ്യപിക്കുന്നതിനു ഇടയിൽ അടുക്കളയിലേക്ക് പോയ സമയത്ത് അമ്മ ഇന്ദ്രയെ ഇവർ കത്തികൊണ്ട് തുരുതുരാ കുത്തി വീഴ്ത്തി. വലിയ ശബ്ദം കേട്ട് എത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് കിടക്കുന്ന അമ്മയെ ആയിരുന്നു. തുടർന്ന് അമ്മയുടെ മുന്നിലിട്ട് റാണിയെ മൂവരും ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. ശേഷം കുത്തി കൊലപ്പെടുത്തി.

വീട്ടിൽ ഉണ്ടായിരുന്ന 10000 രൂപയും 15 പവൻ സ്വർണ്ണവും മൂന്നായി ഭാഗിച്ചു മൂന്നു വഴിക്ക് മുങ്ങി. മറ്റുള്ളവരുമായി യാതൊരു വിധ ബന്ധവും ഇല്ലാത്ത ഇവരുടെ മരണം ആരും അറിഞ്ഞില്ല. തുടർന്ന് 5 ദിവസങ്ങൾക്കു ശേഷം ബംഗ്ലാവ് വിളിക്കുന്ന വിവരം ധാരണയിൽ ആക്കാൻ എത്തിയ ബ്രോക്കർ ആണ് ദുർഗന്ധം വമിക്കുന്ന വീട്ടിൽ നിന്നും മരണ വാർത്ത പുറംലോകത്തെ അറിയിക്കുന്നത്.

ചത്ത് വീർത്ത മൃതദേഹങ്ങൾ ബംഗ്ലാവിന്റെ കുളിമുറിയിൽ വെച്ചായിരുന്നു പോസ്റ്റുമോർട്ടം ചെയ്തത്. ആബുലൻസ് കിട്ടാത്തത് കൊണ്ട് കാറിന്റെ ഡിക്കിയിൽ ആയിരുന്നു പിന്നീട് റാണിയുടേയും അമ്മയുടെയും ശരീരങ്ങൾ ആശുപത്രിയിൽ കൊണ്ട് പോയത്. തുടർന്ന് പ്രതികളെ കണ്ടെത്തി ജീവപര്യന്തം ശിക്ഷയാണ് നൽകിയത്.