മലയാള സിനിമയുടെ നെടുംതൂൺ ആയി നിൽക്കുന്ന നടൻ ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒട്ടേറെ ആരാധകർ മോഹൻലാലിന് ഉണ്ട്. അതിനൊപ്പം വലിയ സൗഹൃദങ്ങളും. താനും മോഹൻലാലും തമ്മിൽ ഒട്ടേറെ കാലത്തെ സൗഹൃദം ഉണ്ട് എന്നാണ് ആക്ഷൻ കിംഗ് അർജുൻ പറയുന്നത്. വർഷങ്ങളുടെ ആഴമുള്ള സൗഹൃദം.

കാണുമ്പോഴും സംസാരിക്കുമ്പോഴും ഞങ്ങൾ ഒരുമിച്ചുള്ള ഒരു സിനിമയെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്. അഭിനയത്തിനൊപ്പം തന്നെ സംവിധാനത്തിൽ കൂടി അർജുൻ ചുവടു വെച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്. താൻ ഡേറ്റ് തരാം ഒരു സിനിമ തന്നെ വെച്ച് സംവിധാനം ചെയ്യൂ എന്നായിരുന്നു എന്നാണ് മോഹൻലാൽ തന്നോട് പറഞ്ഞത് എന്നാണ് അർജുൻ പറയുന്നത്.

Loading...

മലയാള സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് മലയാളം ഭാഷ അത്ര വശം ഇല്ലാത്തത് കൊണ്ടാണ് അധികം മലയാളത്തിൽ എത്താതെ ഇരുന്നത് എന്നാണ് താരം പറയുന്നത്. നിരവധി താരങ്ങളെ വെച്ച് സിനിമയൊരുക്കിയിരുന്നുവെങ്കിലും മോഹന്‍ലാലിനെപ്പോലൊരാളെ വെച്ച് ചെയ്യാനുള്ള തിരക്കഥ തന്റെ കൈയ്യിലില്ല. അത്തരത്തിലൊരു തിരക്കഥ ലഭിച്ചാല്‍ താന്‍ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

മലയാളത്തിൽ അതും മോഹൻലാലിനൊപ്പം ഒരു വേഷം കൊതിച്ചിരിക്കുമ്പോൾ ആണ് മരക്കാർ ചിത്രത്തിൽ ഒരു വേഷം പറയുന്നത് എന്നും കേട്ടപ്പോൾ തന്നെ ആവേശം അതിലേറെ സന്തോഷവും കാരണം താൻ എന്നും ആഗ്രഹികചിരുന്ന തന്റെ പ്രിയ സുഹൃത്തിനൊപ്പം ഒരു വേഷം ചെയ്യാൻ അവസരം. ഇരുകയ്യും നീട്ടി മരക്കാർ സ്വീകരിച്ചതും അതുകൊണ്ട് തന്നെയെന്ന് അർജുൻ പറയുന്നു.