വിവാഹം കഴിഞ്ഞു 29 വർഷങ്ങൾ പിന്നിട്ടു പ്രിയദർശനും ലിസിക്കും. ഇരുവരും ഇന്ന് ഒന്നിച്ചു ഇല്ലെങ്കിൽ കൂടിയും. വിവാഹ ദിനം എന്നുള്ളത് എന്നും ഓർമകളിൽ ഉണ്ടാവും. വിവാഹം പിരിഞ്ഞു എങ്കിൽ കൂടിയും ലിസിയുടെ ഓർമ്മകൾ തന്നിൽ ഒരിക്കലും മരിക്കില്ല എന്നാണ് പ്രിയദർശൻ വിവാഹ വാർഷിക ദിനമായ ഡിസംബർ 13 നു സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.

ഇനിയും ഈ താര ജോഡികൾ ഒന്നിക്കുമോ എന്നുള്ള ചോദ്യത്തിന് പ്രിയൻ നൽകിയ മറുപടി അത് തനിക്ക് അറിയില്ല എന്ന് തന്നെ ആയിരുന്നു. വേർപിരിയലിന് ശേഷവും താൻ എക്കാലവും ഇഷ്ടപ്പെടുന്ന തന്റെ നായിക ലിസി തന്നെയാണ് എന്നായിരുന്നു പ്രിയൻ പറഞ്ഞത്. എന്നാൽ താൻ ഒരിക്കലും പറയാത്ത രഹസ്യങ്ങൾ വനിതക്ക് നൽകിയ അഭിമുഖത്തിൽ പ്രിയൻ വെളിപ്പെടുത്തി.

Loading...

സിനിമയിൽ ഉള്ള തന്റെ കഴിവിൽ ഉണ്ടായിരുന്ന ലിസിയുടെ സംശയങ്ങൾ തന്നെയാണ് തങ്ങളുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കാൻ കാരണം. മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഗീതാഞ്ജലി തകർന്നു വീണപ്പോൾ ആയിരുന്നു ഈ സംഭവം.

എന്നാൽ പ്രിയനേ ലിസ്സി അടക്കം തള്ളി പറഞ്ഞപ്പോൾ പ്രിയ സുഹൃത്ത് മോഹൻലാൽ തന്നെ രംഗത്തേക്ക് എത്തി. ഒപ്പം സൂപ്പർഹിറ്റുമായി. വിവാഹ മോചന കേസ് കോടതിയിൽ നടക്കുമ്പോൾ ലിസ്സി ആവർത്തിച്ചു പറഞ്ഞു പ്രിയദർശൻ എന്ന സംവിധായകന്റെ കാലം കഴിഞ്ഞു എന്ന്. അത്രയും പറഞ്ഞപ്പോൾ ലിസി അത് പറഞ്ഞപ്പോൾ ഞാൻ ശെരിക്കും പൊട്ടി കരഞ്ഞു പോയി.

അങ്ങനെ പറഞ്ഞാൽ കാലം കഴിഞ്ഞു എന്ന് പറഞ്ഞാൽ ജഡം ആയി എന്നാണ് അർത്ഥം. താൻ ഏറെ സ്നേഹിച്ച ആൾ തന്നെ പറഞ്ഞപ്പോൾ ഞാൻ വലിയ ആഘാതത്തിൽ ആയി. എനിക്ക് വലിയ ഡിപ്രെഷൻ ആയി. നാലു മാസം താൻ ഡിപ്രെഷനുള്ള മരുന്നുകൾ കഴിച്ചു. റൂമിൽ അടച്ചിരുന്നു പൊട്ടി കരഞ്ഞു. പിന്നീട് അതിൽ നിന്നും മോചനം വേണം എന്നുള്ള തീരുമാനം എടുത്തു. നിരന്തരം സിനിമകൾ കണ്ടു. പുസ്തകം വായിച്ചു. കുടുംബ ജീവിതം തകർന്നതോടെ ഞാൻ തളർന്നു. എന്നാൽ സിനിമ എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക കൊണ്ടുവരുക ആയിരുന്നു.

ഒരു ദിവസം മോഹൻലാൽ വിളിച്ചു. നമുക്ക് ഒരു സിനിമ ചെയ്യണമെന്ന് ലാൽ പറഞ്ഞു. എന്നാൽ ഞാൻ ഭാഗ്യം കെട്ടവൻ ആണെന്നും താൻ ചെയ്യുന്നത് എല്ലാം തോറ്റു പോകുക ആയിരുന്നു എന്നും ഞാൻ ലാലിനോട് പറഞ്ഞു. ലാലിന് അത് വളരെ വിഷമം ആയി.

ലാൽ തന്നെയാണ് ഒപ്പത്തിന്റെ കഥയുമായി തിരക്കഥാകൃത്തിനെ എന്റെ അടുത്തേക്ക് വിട്ടത്. എന്നാൽ തിരക്കഥയിൽ പാകപ്പിഴകൾ ഉണ്ടായിരുന്നു. ഞാൻ അയാളെ മടക്കി അയച്ചു. എന്നാൽ നീ അത് തിരുത്തി എഴുത്തു എന്നായി മോഹൻലാൽ. അങ്ങനെ ഞാൻ പ്രൊജക്റ്റ് ഏറ്റെടുത്തു. ഐ വി ശശിയുടെ മകൻ അനീഷ് ശശി പിന്നെ അർജുൻ എന്നിവരെ കൂടെ കൂട്ടി ഞാൻ. അങ്ങനെ ഞങ്ങൾ വെട്ടിയും തിരുത്തിയും ഒരു മാസം കൊണ്ട് കഥ പൂർത്തിയാക്കി. ലാൽ ഇത് ചെയ്യാം എന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് ഒപ്പം സംഭവിക്കുന്നത്.

2016 ൽ ആയിരിന്നു ഇരുവരുടെയും വിവാഹ മോചനം. വിവാഹ മോചന ശേഷം പത്രക്കുറിപ്പ് ഇറക്കിയാണ് ലിസി ആഘോഷിച്ചത്. അങ്ങനെ അഗ്നി പരീക്ഷണം അവസാനിച്ചു എന്നും തികച്ചും വൃത്തികെട്ട ഒരു ദാമ്പത്യ ജീവിതം ആയിരുന്നു പ്രിയനുമൊപ്പം ഉള്ളത് എന്നായിരുന്നു ലിസ്സി വെളിപ്പെടുത്തിയത്. വിവാഹ മോചനം ഇത്രയും മോശം ആയിരുന്നു എങ്കിൽ വിവാഹ ജീവിതം അതിലേറെ മോശം എന്നാണ് ലിസി പറഞ്ഞത്.

എന്നാൽ സാധാരണ കാണുന്നത് പോലെ സ്വത്ത് തർക്കങ്ങൾ ഇരുവരും തമ്മിൽ ഉണ്ടായില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആയിരുന്നു കൃത്യമായി സ്വത്തുക്കൾ വീതം വെച്ച് നൽകിയത്. തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റത്തോടെയാണ് വേർപിരിയൽ തീരുമാനം ഉണ്ടായത് എന്നായിരുന്നു ലിസ്സി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്. ഇരുവരും പ്രണയത്തിൽ ആയിരുന്നു. ഇരുവരും ഒന്നിക്കാതെ ഇരിക്കാൻ പലരും ശ്രമം നടത്തി എങ്കിൽ കൂടിയും ഇരുവരും വിവാഹം കഴിക്കാൻ ഉള്ള തീരുമാനത്തിൽ തന്നെ ആയിരുന്നു.

എന്നാൽ ഏതോ ഒരു സന്ദർഭത്തിൽ പ്രിയൻ പിന്മാറി എന്നുള്ള വാർത്ത എത്തിയതോടെ ലിസ്സി ആത്മഹത്യാ ശ്രമം നടത്തിയതും വാർത്ത ആയിരുന്നു. കൊച്ചിൻ ഹനീഫയും സുരേഷ് കുമാറും ലിസിയെ കൃത്യ സമയത് ആശുപത്രിയിൽ എത്തിച്ചതോടെ ആണ് അന്ന് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. തുടർന്ന് ലിസിയുടെ സ്നേഹത്തോടെ ഇരുവരും 1990 ഡിസംബർ 13 നു വിവാഹം കഴിച്ചു എങ്കിൽ കൂടിയും 24 വർഷം മാത്രം ആയിരുന്നു ഇരുവരും ഒന്നിച്ചു ജീവിച്ചത്.