കള്ള നോട്ടുകൾ പെരുകുന്നു; 2000ന്റെ അച്ചടി നിർത്തിയിട്ട് 6 മാസം, 1000 രൂപ നോട്ട് വരുമോ സത്യമിത്..!!

17

ഇന്ത്യയിൽ പുതിയ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കിയതിനു ശേഷം 21847 കള്ളനോട്ടുകൾ ആണ് 2000 രൂപയുടേത് മാത്രമായി പിടിച്ചെടുത്തത്. അതുകൊണ്ടു തന്നെ കള്ള നോട്ടുകൾ വ്യാപകമാകുന്നത് കൊണ്ട് തന്നെ ഈ സാമ്പത്തിക വർഷത്തിൽ 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല എന്നാണ് വിവരാവകാശ നിയമ പ്രകാരം ആർ ബി ഐ നൽകിയിരിക്കുന്ന മറുപടി.

അതെ സമയം ആയിരം രൂപയുടെ പുതിയ നോട്ടുകൾ വിപണിയിൽ എത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റാണ് എന്നും ഇതുവരെ അത്തരത്തിൽ തീരുമാനം എടുത്തിട്ടില്ല എന്നും അക്കാര്യം എല്ലാവരെയും മുൻകൂട്ടി അറിയിക്കുമെന്നും ആർ ബി ഐ വക്താവ് യോഗേഷ് ദയാൽ അറിയിച്ചു. 1000 രൂപയുടേതായി പ്രചരിക്കുന്ന ചിത്രവും വ്യാജമാണ് എന്നാണ് ഇതിലൂടെ പുറത്തു വരുന്ന വിവരം.