കേരളത്തിന് വേണ്ടി എന്തെങ്കിലും സഹായം ചെയിതൂടെയെന്ന് ആരാധകൻ; കിടിലം മറുപടി നൽകി നമിത പ്രമോദ്..!!

81

കേരളം വീണ്ടും ദുരിത പെയിത്തിൽ വേദനിക്കുമ്പോൾ അവർക്ക് കൈത്താങ്ങും സഹായകവുമായി നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക താരങ്ങളും നിരവധി സഹായങ്ങളുമായി രംഗത്ത് ഉണ്ട്.

എന്നാൽ, കേരളം ദുരിതം അനുഭവിക്കുമ്പോൾ നമിത പ്രമോദ് തന്റെ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടിൽ തന്റെ ചിത്രം ഷെയർ ചെയിതത് ആണ് ഇപ്പോൾ വിവാദം ആയിരിക്കുന്നത്.

നിഹാൽ മട്ടന്നൂർ എന്ന യുവാവ് നമിത പ്രൊമോദിന്റെ പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ,

നിങ്ങൾ ഒക്കെ ജീവിച്ചിരിപ്പുണ്ടോ????കേരളത്തിന് ഒരു പ്രളയം അല്ലെങ്കിൽ ദുരിതം വരുമ്പോൾ സഹായിക്കാൻ നിങ്ങൾക്ക് അല്ലെ ഉള്ളു actor vijay sir 70 ലക്ഷം കൊടുത്തു എന്ന് കേൾക്കുമ്പോൾ മലയാളം film industry യോട് പോലും പുച്ഛം തോന്നുന്നു കേരളത്തിലെ മലയാളികൾ അല്ലെ നിങ്ങളുടെ ഒക്കെ പടം തീയറ്ററുകളിൽ പോയി കാണുന്നത് അവർക്ക് ഇത്തിരി സഹായം ചെയിതുടെ

യുവാവ് നൽകിയ കമന്റിന് കിടിലം മറുപടി തന്നെയാണ് നമിത നൽകിയത്,

സഹായം ചെയ്യുന്നത് നൂറ് പേരെ അറിയിക്കണം എന്നില്ല സഹോദര, നമ്മൾ മാത്രം അറിഞ്ഞാൽ മതിയെന്നായിരുന്നു’ താരം മറുപടി നൽകിയത്.

നമിതയുടെ ഈ കമന്റിന് പിന്തുണയുമായി നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്.