മോഹൻലാൽ – ജീത്തു ജോസഫ് സിമ്പിനേഷൻ ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. മോഹൻലാലിനൊപ്പം തൃഷ ആദ്യമായി ഒന്നിക്കുന്ന ചിത്രം ജീത്തു ജോസെഫിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ്.

“റാം” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ലൂസിഫറിന് ശേഷം ഇന്ദ്രജിത് സുകുമാരൻ കൂടി ഒന്നിക്കുകയാണ്. കൊലപാതക പരമ്പരയുടെ കഥ പറയുന്ന ചിത്രമല്ല റാം എന്നാണ് ജീത്തു ജോസഫ് പറയുന്നത്. ഞാൻ ചെയ്തിരിക്കുന്ന രണ്ട്‌ ചിത്രങ്ങൾ മാത്രമാണ് ത്രില്ലെർ ശ്രേണിയിൽ ഉള്ളത്. അത് മെമ്മറീസും ദൃശ്യവും ആണ്. ഇത് രണ്ടും ഫാലിമി ബേസ് ചെയ്തുള്ള ചിത്രം കൂടിയാണ്.

Loading...

എന്നാൽ റാം എന്ന ചിത്രം വേണമെങ്കിൽ ആക്ഷൻ ത്രില്ലെർ എന്ന ശ്രേണിയിൽ കൂട്ടാം എന്നാണ് ജീത്തു പറയുന്നത്. ഇന്ത്യയിൽ നിന്നും ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്. കൂടാതെ യു കെ, ഉസ്‌ബസ്‌കിസ്ഥാൻ കൂടാതെ ഇന്ത്യയിൽ തന്നെ ഡൽഹി, ധനുഷ്‌കോടി, ചെന്നൈ, കൂടാതെ കൊളോമ്പോയിലും ചിത്രീകരണം ഉണ്ടാകും. ഈ ലൊക്കേഷൻ ഒന്നും പൂർണ്ണമായും തീരുമാനം ആയിട്ടില്ല മാറ്റങ്ങൾ ഉണ്ടാകും എന്നും ജീത്തു ജോസഫ് പറയുന്നു.

എന്നാൽ ഷൂട്ടിംഗ് തുടങ്ങുന്നത് ജനുവരി 5 നു കൊച്ചിയിൽ ആയിരിക്കും. മറ്റൊരു കഥയും ആയാണ് നിർമാതാക്കൾ എത്തിയത് എന്നും എന്നാൽ പിന്നീട് ആണ് സബ്ജക്ട് മാറുന്നതും ഈ കഥയിലേക്ക് എത്തുന്നത് എന്നും എന്നാൽ നായകനായി താൻ കണ്ടത് മോഹൻലാലിനെ തന്നെ ആയിരുന്നു എന്നാണ് ജീത്തു ജോസഫ് പറയുന്നത്. തൃഷ എത്തുന്നത് ഒരു ഡോക്ടറുടെ വേഷത്തിൽ ആണ്.

ചിത്രത്തിലേക്ക് മലയാളികൾക്ക് സുപരിചിതം അല്ലാത്ത ഒരു മുഖം താൻ ആണ് സജെസ്റ് ചെയ്തത് എന്നും കുറെ നടിമാരുടെ പേരുകൾ പറഞ്ഞതിൽ നിന്നും തൃഷയെ തീരുമാനിക്കുകയായിരുന്നു എന്നും മോഹൻലാൽ പറയുന്നു. താടിയും മീശയും ഉള്ള ലുക്ക് ആണ് ഉള്ളത് ചിത്രത്തിൽ കഥാപാത്രം വേണം എങ്കിൽ മീശ പിരിക്കാനും പിരിക്കാതെ ഇരിക്കാനും സാധ്യത ഉണ്ട് എന്നാണ് മോഹൻലാൽ പറയുന്നത്.

മലയാള സിനിമ വളരുകയാണ് അതുകൊണ്ടു തന്നെ മികച്ച ക്വാളിറ്റി ഉള്ള ചിത്രങ്ങൾ വരുമ്പോൾ ആണ് അന്താരാഷ്ട്ര ലെവലിൽ എത്തുന്നത് അതിനു വലിയ മുതൽ മുടക്ക് അനിവാര്യമായി വരുന്നത് എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.