കൂടത്തായി കൊലപാതക കേസിൽ പിടിയിൽ ആയ മുഖ്യ പ്രതി ജോളി ജോസഫിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോൾ അജ്ഞാതൻ സ്പർശിക്കാൻ ശ്രമം നടത്തി.

ജോളിയുടെ ഷാൾ നീക്കം ചെയ്യാൻ ശ്രമിച്ച ഇയാളെ പോലീസ് ഉടൻ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസുകാർ കനത്ത സുരക്ഷയിലാണ് ജോളിയെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചത്.

വിവരമറിഞ്ഞ് ആശുപത്രിയിലുണ്ടായിരുന്നവരും നാട്ടുകാരുമെല്ലാം കാഷ്വാലിറ്റി വാര്‍ഡിന് മുന്നില്‍ തടിച്ചു കൂടിയിരുന്നു. ഇവര്‍ക്കിടയിലൂടെ ജോളിയെ പുറത്തേക്ക് കൊണ്ടു വരുന്നതിനിടെ യുവാവ് ജോളിയുടെ മുഖം മറച്ച ഷോള്‍ നീക്കം ചെയ്യുകയായിരുന്നു.

ഉടന്‍ തന്നെ ഇവര്‍ക്ക് അകമ്പടി സേവിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.