വിജയ് ദേവർഗോണ്ടക്ക് ഒപ്പം ഡേറ്റിങ്ങിൽ ആണോ; രസ്‌മിക മന്ദാനയുടെ മറുപടി ഇങ്ങനെ..!!

47

വിജയ് ദേവർഗോണ്ടയുടെ അഭിനയ ജീവിതം 2011ൽ തുടങ്ങിയത് ആണെങ്കിൽ കൂടിയും 2017ൽ പുറത്തിറങ്ങിയ അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിൽ കൂടി സൗത്ത് ഇന്ത്യ മുഴുവൻ ആരാധകർ ഉണ്ടക്കാൻ വിജയിക്ക് കഴിഞ്ഞു.

കന്നഡ സിനിമയിൽ നിന്നും തുടങ്ങി തെലുങ്കിൽ എത്തി നിൽക്കുകയാണ് രസ്‌മിക മന്ദാന എന്ന താരം, വിജയിയുടെ നായികയായി രണ്ട് ചിത്രത്തിൽ എത്തിയ രസ്‌മിക.

ഇരുവരുടെയും ഓൺ സ്ക്രീൻ കെമിസ്ട്രി ഏറെ ഇഷ്ടപ്പെടുന്നു, ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ വിജയിയുടെ നായികയായി എത്തിയതും രസ്‌മിക തന്നെ ആയിരുന്നു.

തുടർന്നാണ് ഇരുവരും പ്രണയത്തിൽ ആണ് എന്നും ഡേറ്റിങ്ങിൽ ആണ് എന്നുമുള്ള ഗോസിപ്പുകൾ എത്തിയത്. മുപ്പത് വയസുള്ള വിജയ് ദേവർഗോണ്ടയും 23 വയസ്സ് ഉള്ള രസ്‌മികയും ഉടൻ വിവാഹിതർ ആകും എന്നുള്ള വാർത്തകളും എത്തിയിരുന്നു.

തുടർന്നാണ് മിർച്ചി 95ൽ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ രസ്മികയോട് വിജയിയുമായുള്ള പ്രണയത്തെ കുറിച്ച് ചോദ്യം എത്തിയത്, എന്നാൽ തങ്ങൾ ഇരുവരും സുഹൃത്തുക്കൾ മാത്രം ആണ് എന്നും ഞങ്ങളുടെ നല്ല സൗഹൃദമാണ് ഞങ്ങളുടെ സ്ക്രീനിൽ ഉള്ള മികച്ച പ്രകടനത്തിന് കാരണമെന്നും രസ്‌മിക പറയുന്നു.

Facebook Notice for EU! You need to login to view and post FB Comments!