മലയാള സിനിമയിലെ ഏറ്റവും വലിയ മുതൽമുടക്കിൽ എത്തിയ മാമാങ്കം തീയറ്ററുകളിൽ വമ്പൻ കളക്ഷൻ നേടി മുന്നേറുകയാണ്. ആദ്യ ദിനം 23 കോടി നേടിയ മാമാങ്കം മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സോഫീസ് വേട്ട തന്നെയാണ് നടത്തിയത്.

എം പത്മകുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ മാമാങ്കത്തിൽ നായികയായി എത്തിയ പ്രാചി ടെഹ്‌ലൻ അനു നായികയായി എത്തുന്നത്. ഡിസംബർ 12 റിലീസ് ചെയ്ത ചിത്രം 45 രാജ്യങ്ങളിൽ 2000 തീയറ്ററുകളിൽ അനു റിലീസിന് എത്തിയത്. വമ്പൻ ആഘോഷങ്ങളുമായി എത്തിയ ചിത്രത്തിന് എതിരെ സാമൂഹിക മാധ്യമത്തിൽ മോശം അഭിപ്രായ പ്രകടനങ്ങൾ കണ്ടുവന്നിരുന്നു.

Loading...

അതിനൊപ്പം തന്നെ ചിത്രത്തിന്റെ വ്യാജ പ്രിന്റുകൾ നിരവധി വെബ്‌സൈറ്റുകളിൽ എത്തിയിരുന്നു. എന്നാൽ ഇതിനെല്ലാം മറികടന്ന് കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുക്കുകയായിരുന്നു. 4 ദിനങ്ങൾ കൊണ്ട് മാമാങ്കം 60.7 കോടിയാണ് നേടിയത്. എന്നാൽ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് എത്തിയ ഒടിയൻ മൂന്നു ദിവസം കൊണ്ട് തന്നെ 60 കോടി നേടിയിരുന്നു.

ആദ്യ ദിനത്തിൽ മികച്ച നേട്ടം കൊയ്യാൻ മാമാങ്കത്തിന് കഴിഞ്ഞു എങ്കിൽ കൂടിയും തുടർ ദിവസങ്ങളിൽ ചിത്രത്തിന് വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് യഥാർത്ഥ വസ്തുത. മമ്മൂട്ടിയുടെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ബോക്സോഫീസ് നേട്ടം തന്നെയാണ് മാമാങ്കം നേടിയിരിക്കുന്നത്.

കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിർമ്മിച്ചിരിക്കുന്നത്. മണികണ്ഠൻ ആചാരി മണിക്കുട്ടൻ അനു സിതാര ഇനിയ സിദ്ദിഖ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.