ഹാപ്പി വെഡിങ്സ് ചങ്ക്‌സ് ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന പുതിയ ചിത്രമാണ് ധമാക്ക.

ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ബാലതാരമായി എത്തിയ അരുൺ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ ധർമജൻ ബോൾഗാട്ടി തരികിട സാബു ശ്രീജിത്ത് രവി എന്നിവർക്കൊപ്പം മുകേഷും ഊർവശിയും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Loading...

ഗ്ലാമറിന്റെ അതിപ്രസരം ഉള്ള ചിത്രത്തിലെ പുതിയ ഗാനം എത്തിയിരിക്കുകയാണ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയാണ്. ജനുവരി 3 നു ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.