സ്ഥിരം ശൈലിയിൽ നിന്നും മാറി ചിന്തിച്ച സിദ്ദിഖ് മലയാള സിനിമക്ക് മോഹൻലാലിലൂടെ മറ്റൊരു വിജയം കൂടി സമ്മാനിച്ചിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ഈ വർഷം പുറത്തിറങ്ങിയ ആദ്യ ചിത്രം ആണ് ബിഗ് ബ്രദർ. റിലീസ് മുന്നേ സംവിധായകൻ സിദ്ദിഖ് പറഞ്ഞത് പോലെ തന്നെ ഒരു ആക്ഷൻ പാക്ക് ത്രില്ലെർ തന്നെയാണ് ബിഗ് ബ്രദർ.

100 ഓളം ഫാൻസ്‌ ഷോ ആണ് ചിത്രത്തിന് ഉണ്ടായിരുന്നത്. രാവിലെ 8 മണിക്ക് ആദ്യ ഷോക്ക് തുടക്കം. ഇരട്ട ജീവപര്യന്തം കഴിഞ്ഞു ജയിൽ മോചിതൻ ആകുന്ന സച്ചിദാനന്ദനും അവരുടെ സഹോദരങ്ങളുടെയും കഥയാണ് ബിഗ് ബ്രദർ. മയക്ക് മരുന്ന് മാഫിയക്ക് എതിരെയുള്ള പോരാട്ടം കൂടി പറയുന്ന ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് ഉള്ളത്.

Loading...

പതിനാറാം വയസിൽ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട് ജുവനൈൽ ഹോമിൽ എത്തപ്പെടുകയും പിന്നെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് 24 കൊല്ലം ജയിലിൽ അടക്കപ്പെടുകയും ചെയ്ത സച്ചിദാനന്ദന്റെ കഥയാണ് ബിഗ് ബ്രദർ. ചിത്രം തുടങ്ങി പത്താം മിനിറ്റിൽ മോഹൻലാൽ എൻട്രി. തുടർന്ന് ഫ്ലാഷ് ബാക്കിൽ കൂടിയാണ് കഥ തുടങ്ങുന്നത്. സച്ചിദാനന്ദൻ ജയിൽ മോചിതനാകുകയാണ്.

അയാൾ ജയിലിൽ പോവുമ്പോൾ ജനിച്ചിട്ടില്ലാത്ത ഇളയ അനിയൻ മനുവിന്റെ നിരന്തര ഫലമായിട്ട് ബിഗ് ബ്രദർ പുറത്തെത്തുന്നു. 24 കൊല്ലം തടവറയുടെ ഇരുളിൽ ഇടപഴകിയ ഒരു മനുഷ്യൻ പുറത്തെ വെളിച്ചത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഇറങ്ങുമ്പോഴുള്ള അപരിചിതത്വങ്ങളും അസ്വസ്ഥതകളുമാണ് പിന്നീട് കാണുന്നത്. തുടർന്ന് മയക്ക് മരുന്ന് മാഫിയ മോഹൻലാലിന് വേണ്ടി സഹോദരന്മാരെ ആക്രമിക്കുകയും അവർ രക്ഷകനായി മോഹൻലാൽ അവതരിക്കുന്നതും ആണ് കഥാവൃത്തം.

അനൂപ് മേനോനും സർജനോ ഖാലിദും ആണ് മോഹൻലാലിന്റെ സഹോദരന്മാരുടെ വേഷത്തിൽ എത്തുന്നത്. ഇർഷാദും ടിനി ടോം വിഷ്ണു ഉണ്ണി കൃഷ്ണൻ എന്നിവർ ആണ് മോഹൻലാലിന്റെ കൂട്ടുകാരുടെ വേഷത്തിൽ എത്തുന്നത്. ആദ്യ പകുതിയിൽ മൂന്നു ആക്ഷൻ രംഗങ്ങളും രണ്ട് പാട്ടുകളും മിഴിവേകുമ്പോൾ രണ്ടാം പകുതിയിൽ രണ്ട് ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.

ചടുലത നിറഞ്ഞ ആക്ഷൻ രംഗങ്ങളിൽ നിന്നും മാറി വേറിട്ട ആക്ഷൻ സ്വീക്കൻസുകൾ ആണ് സ്റ്റണ്ട് സിൽവയും സുപ്രീം സുന്ദറും ചേർന്ന് ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലെർ ശ്രേണിയിൽ ഉള്ള ചിത്രം സിദ്ദിഖ് എന്ന സംവിധായകനിൽ നിന്നും പ്രേക്ഷകർക്ക് നൽകുന്ന ഒരു പ്രത്യേക അനുഭൂതി തന്നെയാണ് എന്ന് വേണം പറയാൻ.