നിഷ സാരംഗ് എന്ന താരം അഭിനയ ലോകത്ത് എത്തിയിട്ട് 20 വർഷങ്ങൾ പിന്നിട്ടു എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിൽ കൂടിയായിരുന്നു. നീലു എന്ന കഥാപാത്രത്തിന് ലഭിച്ച മൈലേജ് ചെറുതൊന്നും ആയിരുന്നില്ല.

ഇടയ്ക്കിടെ സിനിമയിൽ ചെറിയ വേഷങ്ങളിൽ എത്താറുള്ള നിഷയുടെ ആദ്യ ചിത്രം 1999 ൽ പുറത്തിറങ്ങിയ അഗ്നിസാക്ഷി ആയിരുന്നു. താൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഉപ്പും മുളകും ലൊക്കേഷനിൽ ആണെന്നും നീലുവിനെ പോലെ അത്ര ദേഷ്യക്കാരിയല്ല താൻ എന്നും താരം പറയുന്നു.

ഏത് വേഷം കിട്ടിയാലും താൻ ചെയ്യാറുണ്ട് എന്നും അതിൽ നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്നൊന്നും നോക്കാറില്ല. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ താന്‍ സ്വീകരിക്കാറുണ്ടെന്ന് നിഷ സാരംഗ് പറയുന്നു. മുന്‍പ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴുണ്ടായ ദുരനുഭവത്തെക്കുറിച്ചും അവര്‍ വ്യക്തമാക്കിയിരുന്നു. കെകെ രാജീവിന്റെ ഒരു സീരിയില്‍ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആ സംഭവം.

പെണ്ണാണോടി നീ എന്ന് ചോദിച്ച് ഒരു സ്ത്രീ ട്രെയിനില്‍ വെച്ച് പിടിച്ച് തള്ളുകയായിരുന്നു. ശരിക്കും ഭയന്ന് പോയ നിമിഷം ആയിരുന്നു എന്നാണ് താരം പറയുന്നത്.