പല തരത്തിൽ ആചാരങ്ങളും അനുഷ്ടാനങ്ങളും ദുരാചാരങ്ങളും എല്ലാം വാഴുന്ന ഏറ്റവും കൂടുതൽ അന്ധവിശ്വാസികളും വിശ്വാസികളും ഉള്ള നാടാണ് നമ്മുടെ ഇന്ത്യ. ജനാതിപത്യ രാജ്യങ്ങളിൽ ലോകത്ത് ഒന്നാം നിരയിൽ ആണെങ്കിൽ കൂടിയും ആരെയും നാണിപ്പിക്കുന്ന സംസ്കാരങ്ങൾ നിലനിൽക്കുന്ന കൊച്ചു കൊച്ചു ഗ്രാമങ്ങൾ ഇന്നും ഇന്ത്യയിൽ പലയിടത്തും ഉണ്ട് എന്നുള്ളത് നഗ്ന സത്യമാണ്.

എന്നാൽ ആചാരങ്ങളും അനുഷ്ടാങ്ങളും എല്ലാം ഏറെ ഉണ്ടാകുമ്പോഴും ഇതിൽ നിന്നും എല്ലാം വ്യത്യസ്തമായ ഒരു ജീവിത രീതി ആർക്കും അറപ്പ് ഉണ്ടാകുന്ന ഒന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. ഉപജീവനം നടത്താനായി സ്വന്തം ഭാര്യയെയും പെങ്ങളെയും എന്തിന് ഏറെ പറയാൻ മകളെയും വരെ വേശ്യാവൃത്തിക്ക് നടത്തുന്ന പുരുഷ പിമ്പുകളുടെ നാട്.

പെൺ ഭ്രൂണഹത്യ കൂടുന്ന നമ്മുടെ ഇന്ത്യയിൽ ഒരു പെണ്ണ് ജനിച്ചാൽ ആഘോഷവും ഉത്സവവും ആക്കുന്ന ഒരു നാടുണ്ട് മധ്യപ്രദേശിൽ. എന്നാൽ ഈ ആഘോഷങ്ങൾക്ക് പിന്നിൽ ഞെട്ടിപ്പിക്കുന്ന ആരെയും അമ്പരപ്പിക്കുന്ന ഒരു കാരണവും ഉണ്ട്. ബഞ്ചാത സമൂഹം ആണ് തങ്ങളുടെ പെൺകുട്ടികളുടെ ജനനം ആഘോഷമായി നടത്തുന്നത്. എന്നാൽ പുരുഷന്മാർക്ക് ഇത് ആഘോഷം ആകുമ്പോൾ ജനിക്കുന്ന പെണ്ണിന് 12 വയസ്സായോ 13 വയസ്സോ ആയാൽ അവരെ വേശ്യാവൃത്തിക്ക് ഇറക്കുകയാണ് പതിവ്.

ഈ സമൂഹത്തിൽ ഉള്ള ഭൂരിഭാഗം ആളുകളും ഇങ്ങനെത്തന്നെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും. മധ്യപ്രദേശിലെ റാട്ലം മാടസൂർ നിമുച്ച് ജില്ലകളിൽ ആണ് ഇവർ ജീവിക്കുന്നത്. തലമുറകളായി ഇവരുടെ ഉപജീവന മാർഗം ഇത് തന്നെയാണ്. ഇത്തരത്തിൽ ഉള്ള സ്ത്രീകൾ യുവതികൾ വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ചു ഹൈവേകളിൽ ശരീരം വിൽക്കാൻ കാത്തുനിൽക്കും.

വഴിപോക്കൻമാരും ലോറി ഡ്രൈവർന്മാരും ആണ് ഇവരെ സ്ഥിരം ഇരകൾ ആക്കുന്നതും. ഇതിൽ നിന്നും ഇവർക്ക് ലഭിക്കുന്ന ലൈംഗീക മാറാരോഗങ്ങളെ കുറിച്ച് ചിന്തിക്കാതെയാണ് ഇവർ ഓരോ ദിനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത്.