മലയാളികൾ നെഞ്ചോടു ചേർത്ത വിജയം നേടിയ ചിത്രമാണ് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം. 2013 ൽ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയിലെ ചരിത്ര താളുകളിൽ പുതിയ റെക്കോർഡുകൾ കുറിച്ചിരുന്നു. തുടർന്ന് ചിത്രം തമിഴ് തെലുങ്ക് ഹിന്ദി എന്നുവേണ്ട ശ്രീലങ്കയിൽ വരെ റീമേക്ക് ചെയ്തു എത്തിയിരുന്നു.

എന്നാൽ മോഹൻലാൽ ചിത്രങ്ങൾ ചൈനയിലും എത്തും എന്ന് മോഹൻലാൽ കുറച്ചു കാലങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ഈ അടുത്ത് ജീത്തു ജോസഫ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദൃശ്യത്തിന്റെ ചൈന റീമേക്കിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നു എന്നും അറിയിച്ചിരുന്നു. ഇപ്പോഴിതാ ഒരു ചൈനീസ് ട്രൈലെർ തരംഗം ആകുകയാണ്.

Loading...

ദൃശ്യം ചിത്രത്തിനോട് സാമ്യം ഉള്ള രംഗങ്ങൾ തന്നെയാണ് ട്രെയ്ലറിൽ ഉള്ളത്. ഷീപ്പ് വിത്ത് ഔട്ട് ഷെപ്പേഡ് എന്നാണ് ചിത്രത്തിന്റെ പേര്. ഈ മാസം 20 നു ചിത്രം തീയറ്ററുകളിൽ എത്തും. ട്രൈലെർ കാണാം