ഇടുക്കി ശാന്തൻപാറയിൽ റിജോഷിന്റെ കൊലപാതകം നടന്നപ്പോൾ ജനങ്ങൾ ഏറെ ഞെട്ടിയിരുന്നു. ഇതിനൊപ്പം തന്നെ ഏറെ വേദന നൽകിയ വാർത്ത ആയിരുന്നു പ്രതിയായ വസീമിന് ഒപ്പം പോയ റിജോഷിന്റെ ഭാര്യ ലിജിയും ഇയാളായ മകൾ ജോവാനയും. മൂവരെയും മുംബൈയിൽ നിന്ന് കണ്ടെത്തിയപ്പോൾ വിഷം കഴിഞ്ഞ നിലയിൽ ആയിരുന്നു.

ഇതിൽ റിജോഷിന്റെ മകൾ ജോവാന മരിച്ചിരുന്നു. റിജോഷിനെ കൊലപ്പെടുത്തിയ കേസിനൊപ്പം മകളെ ഇല്ലാതാക്കിയ കേസിൽ കൂടി ലിജിയും വസീമും പ്രതികളാകും. ഇപ്പോൾ ജോവാനയുടെ കുഞ്ഞിച്ചാച്ചൻ ജിജോഷ് എഴുതിയ കുറിപ്പ് ആണ് വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ ,

കുഞ്ഞുസേ സ്വര്ഗ്ഗത്തിൽ ചെല്ലുമ്പോൾ പ്രാത്ഥിക്കണേ..

അവിടെ നിന്നെ നോക്കാൻ നിന്റെ പപ്പാ നിനക്ക് മുന്പേ പോയി വഴി ഒരുക്കിന്നു ചാച്ചൻമാർക്ക് അറിയാം.. അല്ലേലും പണ്ടേ മുതലേ കുഞ്ഞുനെ കൂട്ടാതെ പപ്പാ എങ്ങും പോയിട്ടില്ലല്ലോ.

കളിയും ചിരിയും വരകളും നിറഞ്ഞ ലോകത്തു നിന്നു മാലാഖമാരും എല്ലാവരും ഉള്ള പറുദീസയിലേക്കാണല്ലോ കുഞ്ഞു പോയത്. അവിടെ പിന്നെ ചതിയും വഞ്ചനയും ഇല്ലല്ലോ. അല്ലേലും പപ്പാ എന്ന് പറഞ്ഞാൽ നിനക്കും ജീവനാണല്ലോ എവിടെ പോയാലും റിജോ പാപ്പാനെ മാത്രം മതീല്ലോ. സ്നേഹിച്ചു കൊതി തീർന്നില്ലാലോ കുഞ്ഞുസേ നിന്നെ.

വിടരുന്നതിനെ മുന്പേ അടർത്തി എടുത്തല്ലോ നിന്നെ. ചാച്ചൻ നോക്കിയേനേലേ പൊന്നു പോലെ നോക്കിയാണെലോ നിന്നെ.. എല്ലാ ദിവസം ഓടി വന്നു കുഞ്ഞിചാച്ചാ വല്യചാച്ചാ. എന്ന വിളിയോടയല്ലേ തുടങ്ങാറ് ആ വിളി എങ്ങോ എവിടെന്നോ ഒക്കെ കേൾക്കുന്നപോലെ.

ആദ്യമായി അവസാനമായും ബോംബെ ഒക്കെ കാണാൻ പറ്റിയല്ലോ നിനക്ക്‌. ഡോക്ടർ ആകണം ആഗ്രഹം സാധിച്ചു തരാൻ പറ്റിയില്ലല്ലോ.. റിജോ പപ്പയുടെ അടുത്ത് ഏറ്റവും സേഫ് ആണ് എന്ന് ചാച്ചൻമാർക്കറിയാം..

അല്ലേലും ഇ ലോകത്തിലെ കപട സ്നേഹത്തിൽ നിന്നു നിന്റെ പപ്പാ നിന്നെ രെക്ഷിച്ചല്ലോ.. നിന്റെ ചേട്ടായിയും ചേച്ചിയും എന്നും അനോഷിക്കാറുണ്ട് നിന്നെ.. പപ്പയോടു പറഞ്ഞേരെ അവരെ പൊന്നുപോലെ ചാച്ചന്മാര് നോക്കുന്നു. സ്നേഹത്തോടെ
കുഞ്ഞിചാച്ചൻ