കേരളക്കരയെ ഞെട്ടിച്ച കൊലപാതക പരമ്പരയിൽ മുഖ്യ പ്രതിയായ ജോളിയെ തെളിവെടുപ്പിനായി കൊണ്ട് വന്നപ്പോൾ നാട്ടുകാർ സ്വീകരിച്ചത് കൂകി വിളികളുമായി ആണ്. പുലിക്കത്തെ ഷാജുവിന്റെ വീട്ടിൽ ജോളിയെ എത്തിച്ചപ്പോൾ കനത്ത മഴ കൂടി ഉണ്ടായിരുന്നു ജോളിയെ സ്വീകരിക്കാൻ.

തെളിവെടുപ്പിനായി കൊണ്ടുവന്ന ജോളിക്ക് താമരശ്ശേരി ഡി വൈ എസ് പി ഓഫീസിൽ കൊണ്ട് വന്നപ്പോൾ ഉച്ചക്ക് ജോളിക്ക് നൽകിയത് ബിരിയാണി ആയിരുന്നു. തെളിവെടുപ്പിന് വെള്ളിയാഴ്ച പുറപ്പെടുന്നതിന് മുമ്പ് ജോളിക്ക് പൊലീസുകാര്‍ പുതിയ വസ്ത്രം നല്‍കി.

ബന്ധുക്കള്‍ വസ്ത്രം എത്തിച്ചു നല്‍കാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റിലായതു മുതല്‍ ആറുദിവസം ജോളി ധരിച്ചത് ഒരേ വസ്ത്രമായിരുന്നു. വെള്ളിയാഴ്ച രാവിലെ തെളിവെടുപ്പിനു പുറപ്പെടും മുമ്പ് വടകര സി.ഐ. പി.എം. മനോജിന്റെ നിര്‍ദേശപ്രകാരം വനിതാ പൊലീസുകാരാണ് പുതിയ ചുരിദാര്‍ വാങ്ങിനല്‍കിയത്. ഈ വസ്ത്രവും ധരിച്ചാണ് തെളിവെടുപ്പിനു പോയത്.