ദുരിതാശ്വാസ ക്യാമ്പിൽ താൽകാലിക ടോയിലറ്റുകൾ നൽകി ജയസൂര്യ..!!

5

കേരളം ദുരിതത്തിൽ മുങ്ങിയപ്പോൾ ഒരു കൈതാങ്ങുമായി കേരളത്തിലെ താരങ്ങൾ മുന്നിൽ തന്നെയുണ്ട്. ഇത്തവണ ദുരിതം ഏറ്റവും കൂടുതൽ ഉണ്ടായത്, കോഴിക്കോട്, വയനാട് മേഖലയിൽ ആണ്.

വയനാട്, കോഴിക്കോട് മേഖലയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അഞ്ച് വീതം ടെമ്പററി ടോയിലറ്റുകൾ നൽകിയിരിക്കുകയാണ് ജയസൂര്യ.

ആയിരകണക്കിന് ആളുകൾ ആണ് ഓരോ ദുരിതാശ്വാസ കാമ്പുകളിൽ ദുരിതങ്ങൾ അനുഭവിക്കുന്നത്, അവർക്കായി താൽക്കാലിക ശൗചാലയം നൽകിയിരിക്കുയാണ് ജയസൂര്യ. പല സ്ഥലത്തും അടിസ്ഥാന സൗകര്യങ്ങൾ വളരെയധികം കുറവായി ഉള്ളപ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസം ആകുകയാണ് ജയസൂര്യയുടെ നീക്കം

Facebook Notice for EU! You need to login to view and post FB Comments!