മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷനായി എത്തിയപ്പോൾ ദിലീപ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

ലാലേട്ടനെ തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, അങ്ങനെ താൻ മറന്നാൽ തന്റെ സിനിമയെ താൻ മറക്കുന്നതിന് തുല്യമാണ് എന്നാണ് ദിലീപ് പറയുന്നത്. അതിനുള്ള കാരണമായി ദിലീപ് പറയുന്നത് ഇങ്ങനെ,

Loading...

താൻ ആദ്യമായി സിനിമയിൽ എത്തുന്നത് നടനായി അല്ല, കമൽ സാർ സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ വിഷ്ണു ലോകം എന്ന ചിത്രത്തിൽ സഹ സംവിധായകനായി ആയിരുന്നു.

അന്ന് ലാലേട്ടന്റെ മുന്നിൽ ആദ്യമായി ക്ലാപ് അടിച്ചാണ് താൻ തന്റെ സിനിമ ജീവിതത്തിനു തുടക്കം കുറിച്ചത്. ലൊക്കേഷനിൽ ഉള്ളവരോട് എല്ലാം സ്നേഹത്തോടെ പെരുമാറുന്ന ആൾ ആണ് ലാലേട്ടൻ. ലൊക്കേഷനിൽ ഞാൻ ലാലേട്ടനെ അനുകരിക്കുമ്പോൾ വലിയ കയ്യടി നേടി. എന്നാൽ ഞാൻ ലാലേട്ടനുമായി കൂടുതൽ അടുത്തത് കമൽ സാറിന്റെ ഉള്ളടക്കം എന്ന ചിത്രത്തിൽ കൂടിയായിരുന്നു.