കൂടത്തായി കൊലപാതക പരമ്പര അഴിക്കുംന്തോറും വീണ്ടും വീണ്ടും പുറത്തു വരുന്നത് സങ്കീർണ്ണവും ഞെട്ടിക്കുന്നതുമായ വെളിപ്പെടുത്തൽ ആണ്.

ജോളി മുൻ ഭർത്താവ് റോയി തോമസിനെ കൊല ചെയ്യുന്നത് വഴി ലക്‌ഷ്യം ഇട്ടിരുന്നത് തന്റെ ഇഷ്ടാനിഷ്ടങ്ങളും പരപുരുഷ ബന്ധങ്ങളും ഒന്നും എതിർക്കാത്ത ഒരു ഭർത്താവിനെ ആയിരുന്നു.

ജോളിക്ക് റോയിയോടുള്ള എതിർപ്പ് ഭർത്താവിന്റെ മദ്യപാനവും അമിതമായ അന്ധവിശ്വാസങ്ങളും ആണെന്ന് ജോളി പറയുന്നു. കേസിലെ രണ്ടാം പ്രതിയും മൂന്നാം പ്രതിയുടെയും അറിവോടെ ആയിരുന്നു സയനൈഡ് സമ്പാദിച്ച് റോയി തോമസിന് ഭക്ഷണത്തിൽ സൈനയിഡ് നൽകി ജോളി കൊല ചെയ്തത്.

റോയി തോമസ് ജോളിയുടെ പരപുരുഷ ബന്ധങ്ങളെ അപ്പാടെ എതിർത്തിരുന്നു. അതെ സമയം ജോളിക്ക് ഏത് തരത്തിൽ ഉള്ള സഹായങ്ങൾ നൽകാൻ ശേഷിയുള്ള പത്തിലധികം കാമുകന്മാർ ഉണ്ടെന്ന് അറിയുന്നു. ഇവരിൽ പലർക്കും ഒപ്പം ജോളി യാത്രകൾ നടത്തുകയും ചെയ്തിട്ടുണ്ട്.