നിലമ്പൂർ കവളപ്പറയിൽ ഇന്നലെ രാത്രി മുതൽ ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നു, ആ കുഞ്ഞിന് വേണ്ടിയാണ് ഇന്നത്തെ ആദ്യ രക്ഷാപ്രവർത്തനം. ഇവിടെ ഉരുൾ പൊട്ടിയ മല ഒലിച്ചു ഇറങ്ങി വന്നപ്പോൾ മണ്ണിന് അടിയിൽ ആയത് 30 ഓളം വീടുകൾ ഉള്ളത്.

അറുപതോളം ആളുകൾ ആണ് ഇവിടെ മണ്ണിന് അടിയിൽ ആയത്, 8ആം തീയതി വൈകിട്ട് ആണ് ഇവിടെ മണ്ണിടിച്ചിൽ നടന്നത്, തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനുകൾ ഇവിടെ ഹോമിച്ചപ്പോൾ അവരുടെ മുഖങ്ങൾ ഒന്ന് അവസാനം ആയി കാണാൻ ഉള്ള ആഗ്രഹത്തിൽ ആണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

40 അടി താഴ്ചയിൽ ആണ് മണ്ണ് മൂടിയിരിക്കുന്നത്, രക്ഷാപ്രവർത്തനത്തിന് സഹായകമായി സൈന്യം എത്തിയിട്ടുണ്ട്. ഇന്നലെ വരെ ശക്തമായ മഴ പെയിതിരുന്ന ഇവിടെ ഇപ്പോൾ മഴ പെയ്യുന്നില്ല എന്നുള്ളതാണ് ആശ്വാസം.

ഇവിടെ തിരച്ചിൽ തുടങ്ങിയിട്ട് രണ്ട് ദിവസമായി പൊലീസുകാർ അഗ്നിശമന സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന് മണ്ണ് നീക്കുന്നത് ഭക്ഷണം പോലും കഴിക്കാതെയാണ്.