ആദ്യ ദിനം തന്നെ ലൊക്കേഷനിൽ നിന്നും മമ്മൂട്ടി ഭയന്നോടിയ കഥ പറഞ്ഞു ജയറാം..!!

48

മലയാള സിനിമയിലെ നിത്യ ഹരിത നായകൻ ആണ് മമ്മൂട്ടി. മികച്ച ചിത്രങ്ങൾക്ക് ഒപ്പം കയ്യടി നേടിയ ഒട്ടേറെ കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച താരം ആണ് മമ്മൂട്ടി. മമ്മൂട്ടി മൃഗയ ലൊക്കേഷനിൽ നിന്നും ആദ്യ ദിനം തന്നെ ഓടിയ കഥയാണ് ജയറാം വെളിപ്പെടുത്തൽ നടത്തിയത്. ജയറാം പറയുന്നത് ഇങ്ങനെ കോഴിക്കോട് വെച്ചാണ് സംഭവം ഉണ്ടാകുന്നത്.

അന്നു എനിക്ക് അവിടെ ഷൂട്ടിംഗ് ഉണ്ട്. മഹാറാണി ഹോട്ടലിന്റെ അവിടെ നിക്കുമ്പോൾ ആണ് മമ്മൂക്ക മൃഗയ ലൊക്കേഷനിൽ എത്തുന്നത്. പുലിയും ആയുള്ള സീൻ ആണ്. പുലി എങ്ങനെ ഉണ്ടെന്നു അറിയാൻ ആണ് മമ്മൂക്ക എത്തിയിരിക്കുന്നത്. ഗോവിന്ദരാജ് മമ്മൂക്കയോട് പാവം പുലിയാണ്. ഒന്നും ചെയ്യില്ല റാണി എന്നാണ് പേര് എന്നും പറയുന്നു.

എന്നാൽ ഇത്രയും എല്ലാം പറയുമ്പോഴും പുലി എന്തിനെയോ അകലെ നിന്ന് ശ്രദ്ധിക്കുന്നുണ്ട്. കുറെ നേരം കഴിഞ്ഞിട്ടും സംഭവം എന്താണ് എന്ന് ആർക്കും മനസിലായില്ല. ഒരു ആടിനെ അവിടെ കൊണ്ട് വന്നു കെട്ടിയിട്ടുണ്ട്. അഞ്ചു ദിവസം ആയി പുലി പട്ടിണിയിൽ ആണ്. ഷൂട്ട് ചെയ്യാൻ ഉള്ളത് പുലി ആടിനെ പിടിക്കുന്ന സീൻ ആണ്. അത് വ്യക്തമായി കിട്ടാൻ ആണ്.

മമ്മൂക്ക ചോദിച്ചു ഒന്നും ചെയ്യില്ലല്ലോ, എങ്കിൽ ഒരു കാര്യം ചെയ്യ് മമ്മൂക്ക മാറി നിന്നിട്ട് പറഞ്ഞു ഒന്ന് അഴിച്ചു വിട് ഞാൻ ഒന്ന് നോക്കട്ടെ. ഗോവിന്ദരാജ് കൂട് അഴിച്ചു. പുലി ആരെയും നോക്കാതെ ആടിന്റെ അടുത്തേക്ക് പോയി. ഒറ്റ അടിക്ക് ആടിനെ രണ്ട് പീസ് ആക്കി. കൂട്ടിലേക്ക് നടന്നു പോയി. മമ്മൂക്ക എന്റെ പട്ടി അഭിനയിക്കും എന്ന് പറഞ്ഞു ഒറ്റ പോക്കാ.

https://youtu.be/NQp_SSst_QE