ശാന്തൻപാറ കൊലപാതക കേസിലെ മുഖ്യപ്രതി വസീമും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ ഓൾഡ് മുംബൈ പനവേലിൽ കണ്ടെത്തി. ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ടര വയസുള്ള മകൾ ജോവാന വിഷം ഉള്ളിൽ ചെന്ന് മരിച്ചു. പനവേലിലെ സമീർ ലോഡ്ജിൽ ആണ് മൂവരെയും കണ്ടെത്തിയത്.

ഒക്ടോബർ 31 നു ആണ് ഇടുക്കി ജില്ലയിലെ ശാന്തൻപാറ മഷ്‌റൂം ഹട്ട് ഫാം ഹൌസിലെ ജീവനക്കാരനായ ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷിനെ കാണാതെ ആവുന്നത്. അഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് റിജോഷിന്റെ ഭാര്യ ലിജിയെയും (29) ഇളയ കുഞ്ഞിനെയും വസീമിനെയും (31) കാണാതെ ആകുന്നത്. തുടർന്നാണ് റിജോഷിനെ കൊന്നത് താൻ ആണെന്ന് കുറ്റ സമ്മതം നടത്തിയ വീഡിയോ വസീം സഹോദരന് അയക്കുന്നത് ആണ് കേസിലെ വഴിത്തിരിവ് ആകുന്നത്.

ഇതിനിടെയാണ് ഫാം വളപ്പിൽ റിജോഷിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുന്നത്. റിജോഷിനെ അബോധാവസ്ഥയിൽ കഴുത്തു തെറിച്ചു കൊന്നു എന്നായിരുന്നു പോസ്റ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രണയത്തിനു ഒടുവിൽ ആയിരുന്നു റിജോഷും ലിജിയും വിവാഹിതർ ആകുന്നത്.