മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റാരോപിതനായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കഴിഞ്ഞ ദിവസം ആണ് താൻ നിരപരാധി ആണെന്നും വാഹനം ഓടിച്ചത് വഫ ആണ് എന്നും വാഹനത്തിൽ യാത്ര ചെയ്ത സമയത് താൻ മദ്യപിച്ചിരുന്നില്ല എന്നും ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകിയത്.

എന്നാൽ ശ്രീറാം എന്തുകൊണ്ടാണ് വസ്തുത ഇല്ലാത്ത കാര്യങ്ങൾ ഇപ്പോൾ പറയുന്നത് എന്ന് തനിക്ക് അറിയില്ല എന്നാണു വഫ പറയുന്നത്. താൻ അല്ല ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് വഫ പറയുന്നു. നേരത്തെയും വഫ ഇക്കാര്യം വെളിപ്പെടുത്തൽ നടത്തിയിരുന്നു. എന്നാൽ വാഹനമോടിച്ചത് താനല്ലെന്നു ശ്രീറാം ആവര്‍ത്തിച്ചു. വഫ ഫിറോസാണു വാഹനമോടിച്ചതെന്നും ശ്രീറാം ആവര്‍ത്തിച്ചു.

ശ്രീരാമിനു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏഴു പേജുള്ള വിശദീകരണ കുറിപ്പില്‍ നിഷേധിച്ചു. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ശ്രീറാം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ വിഷയത്തെ കുറിച്ച് വ്യക്തമായ വെവെളിപ്പെടുത്തൽ നടത്തി വഫ ഇപ്പോൾ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
എന്ത് കാരണത്താലാണ് ശ്രീറാം ഇത് ആവര്‍ത്തിക്കുന്നതെന്ന് തനിക്കറിയില്ലെന്നു വഫ പറഞ്ഞു. “ ഫൊറന്‍സിക് റിപ്പോര്‍ട്ടും ആറോ ഏഴോ പേരുടെ ദൃക്‌സാക്ഷി മൊഴികളും ഉണ്ട്. അതെല്ലാം ഇപ്പോള്‍ എവിടെ?. നടന്ന കാര്യങ്ങളെല്ലാം അപകട ശേഷം അതേപടി പറഞ്ഞിട്ടുണ്ട്. ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് അധികാരമില്ല. നാളെ എനിക്കെന്താണ് സംഭവിക്കുന്നതെന്നു പറയാന്‍ സാധിക്കില്ല. ഞാന്‍ എന്തെല്ലാം ഇതുവരെ പറഞ്ഞിട്ടുണ്ടോ അതെല്ലാം സത്യമാണ്.

ശ്രീറാമിനുള്ള അധികാരം ഉപയോഗിച്ച് അദ്ദേഹത്തിന് എന്ത് വേണമെങ്കിലും കൃത്രിമത്വം കാണിക്കാം. ഞാന്‍ ഇതുവരെ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു” വഫ പറഞ്ഞു. അതെ സമയം ശ്രീറാം നടത്തിയ വിശദീകരണം സർക്കാർ തള്ളുകയും ശ്രീറാമിന്റെ സസ്‌പെൻഷൻ കാലാവധി 60 ദിവസത്തേക്ക് നീട്ടുകയും ചെയ്തു.