ജോലി മേഖലയിൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന കാലഘട്ടം ആണെങ്കിൽ കൂടിയും അതിൽ ഏറെയും നടക്കുന്നത് സിനിമ രംഗത് ആണ്. ഇപ്പോഴത്തെ ട്രെന്റ് അനുസരിച്ചു മീടൂവിൽ കൂടി ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ നിരവധിയാണ് താരങ്ങൾ വെളിപ്പെടുത്തിയതും.

ബോളിവുഡ് ആണ് ഈ ക്യാമ്പയ്‌ഗൻ വഴി ഏറെ ആളുകൾ കുടുങ്ങിയത് എങ്കിൽ കൂടിയും തെന്നിന്ത്യൻ സിനിമ മേഖലയിലും ഇപ്പോൾ ഇത് സജീവമായി പല താരങ്ങളും വെളിപ്പെടുത്തുന്നുണ്ട്. മലയാളികൾക്ക് ഏറെ സുപരിചിതയായ സുചിത്രയാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ മീടൂ വിവാദങ്ങളെ കുറിച്ച് മനസ്സ് തുറന്നത്.

Loading...

തനിക്ക് ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് താരം പറയുന്നത്. സിനിമ ലൊക്കേഷനുകളിൽ ആണെങ്കിലും അല്ലെങ്കിൽ അത്തരത്തിൽ ഉള്ള യാത്രകളിൽ ആണെങ്കിലും സഹപ്രവർത്തകർ തങ്ങളെ പൂർണ്ണമായും സംരക്ഷിക്കാറുണ്ട് എന്നും അവർ കൂടെ ഉള്ളത് ഒരു ധൈര്യം ആണ് എന്നും സുചിത്ര പറയുന്നു.

യാത്രകളില്‍ പോലും സഹതാരങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ വല്ലാത്തൊരു ധൈര്യമാണെന്നും സുചിത്ര പറയുന്നു. ഉദ്ഘാടനത്തിനൊക്കെയായി പുറത്ത് ഒറ്റയ്ക്ക് പോയി ഹോട്ടലില്‍ താമസിക്കുമ്പോഴെക്കെയാണ് ഭയം തോന്നിയിട്ടുളളത്. സിനിമയില്‍ നിന്നോ സിനിമാ പ്രവര്‍ത്തകരില്‍ നിന്നോ ഇന്നുവരെ തിക്തമെന്ന് തോന്നത്തക്ക വിധത്തിലുളള അനുഭവങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും ഇതു കേള്‍ക്കുമ്പോള്‍ പലര്‍ക്കും അതുഭതമാണെന്നും പക്ഷേ അതാണ് സത്യമെന്നും സുചിത്ര പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മോഹൻലാൽ മമ്മൂട്ടി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ നമ്പർ ട്വൻറി മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ കൂടിയാണ് സുചിത്ര ഏറെ ശ്രദ്ധ നേടിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം വിവാഹ ശേഷം അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു.