ലോക വയോജന ദിനത്തിൽ ആയിരുന്നു മനസാക്ഷിയെ വേദനിപ്പിക്കുന്ന രീതിയിൽ ഉള്ള ക്രൂരത സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചത്. മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ അച്ഛനെ തല്ലുന്ന വീഡിയോ ആണ് പ്രചരിച്ചത്. യുവാവിന് എതിരെ വധ ശ്രമത്തിനു പോലീസ് കേസ് എടുത്തിരുന്നു. ഇപ്പോൾ പോലീസ് യുവാവിനെ പിടിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

പിതാവിനെ ക്രൂരമായി ആക്രമിക്കുന്ന ചെറുപ്പക്കാരൻ്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ലോക വയോജന ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ വിഷയത്തിൽ തെക്കേക്കര കക്കാനപ്പള്ളി കിഴക്കേതിൽ രതീഷിനെതിരെ (29) കുറത്തികാട് പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാൾ ഒളിവിൽ പോയതിനാൽ പിടികൂടാനായിരുന്നില്ല. കുറത്തികാട് സബ് ഇൻസ്‌പെക്ടർ എ സി വിപിൻ്റെ നേതൃത്വത്തിൽ പ്രതിക്കായി നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി ബഹു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്.

പിതാവിനെ ക്രൂരമായി ആക്രമിക്കുന്ന ചെറുപ്പക്കാരൻ്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ലോക വയോജന ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ …

Posted by Kerala Police on Wednesday, 9 October 2019