കൊച്ചിയെ നടുക്കി കൊലപാതകം. 17 വയസുള്ള പെൺകുട്ടിയെ ആണ് യുവാവ് രാത്രി വീട്ടിൽ നിന്നും വിളിച്ചുണർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പടര്ന്ന തീയിൽ നിന്നും തീ പേടിച്ചു യുവാവും മരിച്ചു. ബുധനാഴ്ച രാത്രി 12.15 ഊടെയാണ് ഞെട്ടിക്കുന്ന സംഭവം. പ്രണയ അഭ്യർത്ഥന നിസാരച്ചത് ആണ് കാരണം എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

കൊച്ചി കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തിൽ ഷാലൻ – മോളി ദമ്പതിമാരുടെ മകൾ ദേവികയും (പാറു ) നോർത്ത് പറവൂർ സ്വദേശി മിഥുനുമാണ് മരിച്ചത്. ഷാലനോട് മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ഉറക്കമുണർന്നെത്തിയ ദേവികയുടെ മേൽ പെട്രോൾ ഒഴിച്ച് കത്തിച്ചു. ഒപ്പം യുവാവിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ച ഷാലനും പൊള്ളലേറ്റു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വെച്ചാണ് ഇരുവരും മരിച്ചത്. പെൺകുട്ടിയുടെ പിതാവിനും പൊള്ളൽ ഏറ്റിട്ടുണ്ട്. മരിച്ച ഇരുവരെയും മൃതദേഹം ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ആണ് ഉള്ളത്. ദേവികയെ ശല്യപ്പെടുത്തി എന്നതിന്റെ പേരിൽ യുവാവിന് എതിരെ ഒരു കേസും പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഈ കേസ് ഇരു കടുംബങ്ങളെയും വിളിച്ചു കഴിഞ്ഞ ദിവസം ഒത്തുതീർപ്പ് ആക്കിയിരുന്നു.