കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം വേഗത്തിലാക്കി ഉദ്യോഗസ്ഥർ. 35 പേരുള്ള സംഘമാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ജോളിക്ക് ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസണുമായി ബന്ധം അറിയുന്നതിനായി ആണ് ചോദ്യം ചെയ്യൽ നടന്നത്.

ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ചോദ്യം ചെയ്തത്. തന്റെ പേരിൽ ഉള്ള സിം ആണ് ജോളി ഉപയോഗിക്കുന്നത് എന്നും തങ്ങൾ തമ്മിൽ സൗഹൃദം മാത്രമാണ് ഉള്ളത്, എന്നാൽ സിനിമകൾ കാണാൻ പോയിട്ടുണ്ട്, വിനോദ യാത്രകൾ നടത്തിയിട്ടുണ്ട് എന്നെല്ലാമാണ് ജോൺസൻ പറയുന്നത്.

ദീർഘനേരം ജോളിയുമായി ഫോണിൽ സംസാരിച്ചത് കൊണ്ടാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തത്. ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് തനിക്ക് അറിയില്ല എന്നും അതിൽ പങ്കില്ലായെന്നും ഇയാൾ പറയുന്നു.