കൊച്ചിയിൽ കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു..!!

6

കൊച്ചി ചൊവ്വര തുമ്പകടവ് പാലത്തിനു സമീപം യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മറയൂർ സ്വദേശി ശരത് (34) മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയിൽ ആണ് അതുവഴി യാത്ര ചെയ്ത ആളുകൾ കാറിൽ യുവാവിനെ കണ്ടെത്തുകയും നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തത്.

ആലുവ ഫെഡറൽ ബാങ്കിലെ ജീവനക്കാരൻ ആയ ശരത്തിനെ കാണാൻ ഇല്ലയെന്നു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്ത് എത്തിയിരുന്നു.