കേരളക്കരയെ മുഴുവൻ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. ചിത്രത്തിൽ നായകനായി മോഹൻലാൽ എത്തും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. മോഹൻലാലിന് വേണ്ടി നേരത്തെ തയ്യാറാക്കി ഏറുന്ന കുറ്റാന്വേഷണ കഥയിൽ മാറ്റം വരുത്തിയാണ് സിനിമയുടെ തിരക്കഥ കൂടത്തായി കൊലപാതകം ആകുന്നത്.

ഈ സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും എന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത്. എന്നാൽ ചിത്രത്തിന്റെ തിരക്കഥ ആരുടേത് എന്നോ സംവിധാനം ആരോ എന്നുള്ള വിവരം പുറത്തു വിട്ടട്ടില്ല. അതെ സമയം ആദ്യ തീരുമാനിച്ചിരുന്ന കഥയും ചിത്രത്തിന്റെ ഭാഗം ആകും എന്ന് ശ്രീ. ആന്റണി പെരുമ്പാവൂർ പറയുന്നു.

എന്തായാലും മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥൻ ആകുമ്പോൾ ചിത്രത്തിൽ ശക്തമായ വില്ലത്തി അടക്കം ഉള്ളവർ ആരായിരിക്കും എന്നുള്ള ആകാംഷയുണ്ട്.