വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തിൽ മുടി കാണപ്പെടുന്നത് അത്ര അപൂർവ സംഭവം ഒന്നും അല്ല എന്നാൽ പ്രഭാത ഭക്ഷണമായി നൽകിയ പാൽ കഞ്ഞിയിൽ മുടി കണ്ടത് കൊണ്ട് ബംഗ്ലാദേശിൽ 35 വയസ്സ് ഉള്ള ഭർത്താവ് ഭാര്യയോട് ചെയ്ത ക്രൂരതയാണ് ഇപ്പോൾ വാർത്ത ആകുന്നത്.

മുടി കണ്ടപ്പോൾ ക്ഷുഭിതനായ ബാബു മൊണ്ടൽ എന്ന യുവാവ് ഭാര്യയെ ശകാരിക്കുകയും തുടർന്ന് ബ്ലേഡ് കൊണ്ട് ഭാര്യയുടെ തല മൊട്ട അടിക്കുകയും ആയിരുന്നു. ബംഗ്ലാദേശ് ജോയ്‌പുർഹട്ട് എന്ന സ്ഥലത്താണ് സംഭവം. തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ ഇയാളെ പോലീസ് അറസ്റ് ചെയ്തു.

Loading...

ഭാര്യയെ ബലം പ്രയോഗിച്ചു തല മുട്ട അടിച്ചത് കൊണ്ട് 14 വർഷം തടവ് കിട്ടാവുന്ന കുറ്റമാണ് ഇയാൾക്ക് എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. 23 വയസുള്ള ഭാര്യയെ കയ്യേറ്റം ചെയ്തതിനു വേറെ ശിക്ഷയും ഇയാൾക്ക് ലഭിക്കും.