കഴിഞ്ഞ ഏപ്രിലിൽ വയനാട്ടിൽ ദളിത് പെൺകുട്ടികൾക്കായി സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി വിനായകനെ ക്ഷണിച്ചപ്പോൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ വിഷയത്തിൽ കുറ്റ സമ്മതം നടത്തി വിനായകൻ.

വിനായകനെ ഫോണിൽ കെ ക്ഷണിക്കാൻ വിളിച്ചപ്പോൾ ലൈംഗീക ചുവയുള്ള സംഭാഷണം നടത്തുകയും അമ്മയെ അടക്കം തെറി വിളിച്ചു എന്നുമാണ് യുവതി റെക്കോർഡ് ഫോൺ സന്ദേശം അടക്കം വെളിപ്പെടുത്തൽ നടത്തിയത്. യുവതി ഹാജരാക്കിയ ഫോൺ രേഖയിലെ ശബ്ദം തന്റേതെന്ന് വിനായകനെ സമ്മതിച്ചിരുന്നു.

പക്ഷേ യുവതിയോടല്ല താൻ സംസാരിച്ചത്. മറ്റൊരു പുരുഷനോടാണ് സംസാരിച്ചതെന്നും വിനായകനെ മൊഴി നൽകിയിരുന്നു. ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ വിനായകനെ നേരത്തെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

അതെ സമയം വിനായകന് എതിരെ ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന മൂന്നു കുറ്റങ്ങൾ ആണ് പോലീസ് ചുമത്തിയിരിക്കുന്നത്. എന്നാൽ വിഷയത്തിൽ ഒത്തുതീർപ്പിന് വിനായകൻ ശ്രമിക്കുന്നതായി ആണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.