കൊച്ചിയിൽ നിന്നും മറ്റൊരു ഞെട്ടിക്കുന്ന പീഡന കേസുകൂടി വെളിയിൽ. സംഭവത്തിൽ അറസ്റ്റിൽ ആയ ഒന്നാം പ്രതി ലിതിന് ഉള്ളത് വെറും വയസ്സ് 19 മാത്രം.

രണ്ടും മൂന്നും പ്രതികളായ ദ​മ്പ​തി​ക​ളാ​യ വ​ടു​ത​ല പോ​പ്പു​ല​ര്‍ റോ​ഡി​ല്‍ മാ​ളി​യേ​ക്ക​ല്‍ ബി​ബി​ന്‍ (25) ഭാ​ര്യ വ​ര്‍​ഷ (19) എന്നിവരെയും പോലീസ് പിടിയിൽ ആയി കഴിഞ്ഞു. 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ചിത്രങ്ങളും വിഡിയോകളും മൊബൈലിൽ പകർത്തുകയായിരുന്നു.

ഓൺലൈൻ സൈറ്റുകളിൽ വിഡിയോകൾ അപ്‌ലോഡ് ചെയ്തു അതിൽ നിന്നും പണം കണ്ടെത്തുകയായിരുന്നു രണ്ടാം പ്രതി ബിബിന്റെയും ഭാര്യ വർഷയുടെയും ലക്ഷ്യം. നീണ്ട കാലത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ബിബിന്റെ ചിക്കൻ സെന്ററിലെ തൊഴിലാളി ആണ് ലിതിന്. ബിബിന്റെയും വർഷയുടെയും നിർദേശങ്ങൾ പ്രകാരം ആണ് ലിതിൻ പെൺകുട്ടിയെ പ്രണയിച്ചു വലയിൽ ആക്കുന്നത്.

പീ​ഡ​ന ​ദൃ​ശ്യ​ങ്ങ​ള്‍ ദമ്പതികള്‍ മൊ​ബൈ​ലി​ല്‍ പകർത്തിയിരു​ന്നു. ഇവ അ​ശ്ലീ​ല സൈറ്റു​ക​ള്‍​ക്ക് വി​റ്റാ​ല്‍ വന്‍ സാമ്പത്തിക നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്ന ധാരണ​യി​ല്‍ ചി​ത്ര​ങ്ങ​ള്‍ പകത്തിയതെന്നാണ് പോ​ലീ​സ് സംശയിക്കു​ന്ന​ത്. ഇത്തരത്തിൽ ദമ്പതികൾ ആയ വർഷയും ബിബിനും സ്വന്തം ദൃശ്യങ്ങളും ഇത്തരത്തിൽ ഉള്ള സൈറ്റുകളിൽ വില്പനക്ക് വെച്ചു എന്നാണ് പോലീസ് സംശയിക്കുന്നത്.

അതെ സമയം പെൺകുട്ടി ഒരിക്കലും ഇവരെ വിട്ട് പോകാതെ ഇരിക്കാൻ ആണ് വീഡിയോ കാണിച്ചുള്ള ഭീഷണി എന്നാണ് പോലീസിന് നൽകിയ മൊഴി എന്നും അറിയുന്നു. കഴിഞ്ഞ ജൂണിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.

രണ്ട് മിനിറ്റോളം ദൈർഘ്യം ഉള്ള നാല് വിഡിയോകൾ ആണ് വർഷ തന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരണം നടത്തിയത്. ഒന്നാം പ്രതി ലിതിന്‍ പോക്‌സോ കോടതിയില്‍ കീഴങ്ങിയതോടെ ദൃശ്യങ്ങൾ നശിപ്പിച്ചു എങ്കിൽ കൂടിയും പോലീസ് ഈ ദൃശ്യങ്ങൾ വീണ്ടെടുക്കുകയായിരുന്നു.

തുടർന്ന് പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും രണ്ടാം പ്രതി ബിബിനേയും മൂന്നാംപ്രതി വര്‍ഷയെയും വടുതലയിലുള്ള വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്ന് പ്രതികളേയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നിര്‍ദ്ദേശാനുസരണം നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ കണ്ണന്‍ സബ് ഇന്‍സ്‌പെക്ടര്‍ അനസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.