വീണ്ടും ഒരു പ്രവാസിയുടെ ഭാര്യകൂടി കെണിയിൽ വീണ കഥയാണ് ഇപ്പോൾ കൊച്ചിയിൽ നിന്നും പുറത്തുവരുന്നത്. വീട്ടമ്മക്ക് ലൈംഗീകമായി പീഡിപ്പിച്ച ശേഷം യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയ പ്രതി പിന്നീട് ഇത് പ്രചരിപ്പിക്കും എന്നുള്ള ഭീഷണി മുഴക്കി പണം തട്ടുകയായിരുന്നു.

സംഭവമുമായി ബന്ധപ്പെട്ട് ഒളിവിൽ ആയിരുന്ന പ്രതിയെ പോലീസ് വാഴക്കാലയിൽ നിന്നും പിടികൂടി. വരന്തരപ്പിള്ളി കൊപ്പാടൻ വീട്ടിൽ പ്രഭിനെയാണ് ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ ആണ്.

വരന്തപ്പിള്ളിയിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന പ്രബിൻ മൂന്നു വർഷങ്ങൾക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ പ്രബിന്റെ ഓട്ടോ വിളിക്കുകയും തുടർന്ന് ഇരുവരും പരിചയത്തിൽ ആകുന്നതും. പിന്നീട് ഈ ബന്ധം കൂടുതൽ ദൃഢം ആകുകയും ചെയ്തു. കഴിഞ്ഞ വർഷം വീട്ടമ്മ കുട്ടിക്ക് പോളിയോ നൽകാൻ പോകുന്നതിനായി പ്രബിന്റെ ഓട്ടോ വിളിക്കുകയായിരുന്നു.

തിരിച്ചു വരുന്നത് വഴി വീട്ടമ്മയെ അച്ഛനെയും അമ്മേയെയും പരിചയപ്പെടുത്താം എന്ന് പറഞ്ഞു വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് പ്രബിന്റെ വീട്ടിൽ എത്തിയ യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയാക്കി വിഡിയോകൾ ചിത്രങ്ങൾ എന്നിവ പ്രബിൻ പകർത്തുകയായിരുന്നു.

തുടർന്ന് ഈ ദൃശ്യങ്ങൾ പരസ്യമാക്കും എന്നുള്ള ഭീഷണിയോടെ യുവതിയെ നിരവധി തവണ ശാരീരികമായി ഉപയോഗിച്ചു. ഒരിക്കൽ വീട്ടമ്മയുടെ വീട്ടിൽ എത്തിയ പ്രതി ശാരീരികമായി യുവതിയെ ഉപയോഗിക്കുകയും തുടർന്ന് ശബ്ദം കേട്ട് കരച്ചിൽ തുടങ്ങിയ യുവതിയുടെ കുഞ്ഞിനെ ഉപദ്രവിക്കുകയും ചെയ്തു.

ഇതും കൂടാതെ ഭർത്താവ് ഗൾഫിൽ നിന്നും അയക്കുന്ന പണം കൂടി പ്രതി എടുക്കാൻ തുടങ്ങിയതോടെ സഹികെട്ടാണ് യുവതി പോലീസ് സ്റ്റേഷനിൽ എത്തി വനിതാ പോലീസിനോട് സംഭവം വിവരിക്കുന്നത്. തുടർന്ന് കേസ് ആക്കുകയും പോലീസ് പ്രതിയെ പിടികൂടുകയും ചെയ്യുകയായിരുന്നു.