ഇന്ത്യയിൽ ഒരു മോഡൽ ആവണമെങ്കിൽ അവൾ വെളുത്തത് ആകണം മെലിഞ്ഞത് ആയിരിക്കണം. അങ്ങനെ നിയമങ്ങൾ നിബന്ധനകളും ഏറെയാണ്. എന്നാൽ ഇതെല്ലാം മറികടന്നു അവൾ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.

പക്ഷെ അതിനു വേണ്ടി അവൾ അലഞ്ഞത് കഷ്ടപ്പെട്ട് ഒന്നും രണ്ടും ദിവസം ഒന്നും അല്ല 5 വർഷങ്ങൾ ആയിരുന്നു. കറുമ്പി എന്നും തടിച്ചി എന്നുമായിരുന്നു വിളികൾ. ഒരു മോഡലിനുവേണ്ട നിറമില്ല പരമ്പരാഗത സൗന്ദര്യ സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്തുന്ന അഴകളവുകളുമല്ല.

നീണ്ട അഞ്ചുവർഷക്കാലം അവഗണനയുടെയും തിരസ്കാരത്തിന്റെയും കയ്പുനീർ കുടിച്ചയാളാണ് വർഷിത തടവർത്തി. എന്നാൽ പരിഹാസങ്ങളിലും മാറ്റിനിർത്തപ്പെടലിലും തളർന്നു പോകാൻ ആ 25 വയസ്സുകാരി തയ്യാറായിരുന്നില്ല. അവൾ തോറ്റു കൊടുത്തതും ഇല്ല. കാരണം അവൾ ജയിച്ചപ്പോൾ വിജയിച്ചത് അവളെ പോലെ കറുപ്പിനും തടിക്കും മുകളിൽ മോഹങ്ങൾ ഉള്ള ഒട്ടേറെ സുന്ദരികൾ തന്നെ ആയിരുന്നു.

തന്നെ അവഗണിച്ചവർക്കു മുന്നിലേക്ക് ഇക്കുറി അവളെത്തുന്നത് പ്രശസ്ത ഫാഷൻ ഡിസൈനർ സബ്യസാചിയുടെ മോഡലായിട്ടാണ്. മാറ്റത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് വർഷിത മനസ്സു തുറക്കുന്നതിങ്ങനെ;

“അഴകളവുകളെക്കുറിച്ച് ഒരു പ്രത്യേക മാനദണ്ഡം കാത്തുസൂക്ഷിക്കുന്ന ഒരു മേഖലയിൽ നിലനിൽക്കണമെങ്കിൽ അസാധ്യമായ ക്ഷമയും കരുത്തും വേണം. എന്റെ ശരീര വണ്ണത്തിന്റെ പേരിൽ നിറത്തിന്റെ പേരിൽ ഞാൻ തിരസ്കരിക്കപ്പെട്ടത് നാലു വർഷമാണ്.

ഇന്ത്യയിലെ ഒരു ഏജൻസിയും എന്നെ അവരുടെ മോഡലാക്കാൻ തയാറായില്ല. അവരുടെയൊന്നും പരമ്പരാഗത സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ഇണങ്ങുന്ന ആളായിരുന്നില്ല ഞാൻ എന്നതായിരുന്നു അവർ പറഞ്ഞ ന്യായം. വലിയ ശരീരമുള്ള സ്ത്രീകളോട് ഇൻഡസ്ട്രി കാണിക്കുന്ന വിവേചനത്തെ പല രീതിയിലും വർഷിത ചോദ്യം ചെയ്തു.

പ്ലസ് സൈസ് മോഡൽ എന്ന വിളി കേൾക്കുമ്പോൾ അസഹ്യത തോന്നും. മെലിഞ്ഞ മോഡലുകളെ മോഡൽ എന്നു തന്നെ വിളിക്കും വലിയ ശരീരമുള്ള സ്ത്രീകളെ പ്ലസ് സൈസ് മോഡലെന്നും എന്തിനാണ് സ്ത്രീകൾക്കിടയിൽ ഇങ്ങനെയൊരു തരംതിരിവ്. ആ വിളികേൾക്കുന്നത് ഒട്ടും സുഖകരമായിരുന്നില്ല. എനിക്കറിയാം എന്റെ അതേ സൈസിലുള്ള പലർക്കും അതു കേൾക്കുന്നത് ഇഷ്ടമായിരിക്കില്ല”.

ഒരു അവസരത്തിനായി വർഷിത അലഞ്ഞത് ഒന്നും രണ്ടും വർഷമല്ല 5 വർഷങ്ങൾ ആയിരുന്നു. നിർമാതാക്കളെയും സംവിധായകരെയും കാണുമ്പോൾ അവർ പറയുന്നത് തടി കുറച്ചു നിറം വെച്ച് വരാൻ ആയിരുന്നു. അതെല്ലാം മറികടന്നായിരുന്നു തന്റെ വരവ് എന്നും അവഗണകളെ അതിജീവിക്കാൻ തനിക്ക് കഴിഞ്ഞു എന്നും വർഷിത പറയുന്നു.