14 വർഷത്തെ ഇടവേളകളിൽ രണ്ടര വയസ്സ് ഉള്ള കുഞ്ഞിനെ അടക്കം കൊന്ന വീട്ടമ്മ. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലെ കൂടത്തായിയിൽ ആറുപേരെ സയനൈഡ് നൽകിയാണ് വീട്ടമ്മ കൊന്നത്.

കൂടാത്തയി പോന്നാമറ്റം റോയിയുടെ ഭാര്യയായിരുന്ന ജോളിയമ്മ ജോസഫ് എന്ന ണ് നാല്പത്തിയേഴ് വയസ്സുള്ള ജോളിയെ പോലീസ് അറസ്റ്റു ചെയ്യുകയും രണ്ടര വയസ്സ് ഉള്ള കുഞ്ഞിനെ അടക്കം താൻ ആണ് സയനൈഡ് നൽകി കൊന്നത് എന്ന് ജോളി സമ്മതിക്കുകയും ചെയ്തു.

ജോളി ആദ്യം കൊന്നത് ഭർത്താവിന്റെ അമ്മയെ ആയിരുന്നു. 2002 സെപ്റ്റംബർ 22 ന് ആയിരുന്നു മരണം. അന്നമ്മ ആയിരുന്നു പൊന്നാമറ്റം കുടുംബത്തിലെ കാര്യങ്ങൾ നോക്കിയിരുന്നത്. മണിപവർ തന്നിലേക്ക് എത്തുന്നതിനു വേണ്ടിയാണ് അന്നമ്മയെ വക വരുത്തിയത്. ആട്ടിൻ സൂപ്പ് കഴിച്ചു കുഴഞ്ഞു വീണു മരിക്കുക ആയിരുന്നു. അതിനു മുമ്പ് ഒരു വട്ടവും ആട്ടിൻ സൂപ്പ് കഴിച്ചു കുഴഞ്ഞു വീണിരുന്നു. എന്നാൽ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആശുപത്രിക്ക് എതിരെ ടോം തോമസ് കേസ് നൽകി.

അടുത്ത മരണം ഭർത്തൃ പിതാവിന്റെ ആയിരുന്നു. ടോം തോമസ്. 2008 സെപ്റ്റംബർ 26 നു ആയിരുന്നു മരണം. ജോളിയും ടോമും ആയി നല്ല ബന്ധത്തിൽ ആയിരുന്നു എങ്കിൽ കൂടിയും വസ്തുക്കൾ വിറ്റു തുക റോയിക്ക് മാത്രമായി നൽകി. ഇതേ തുടർന്ന് ജോളിയുമായി ഉള്ള ബന്ധം വഷളായി. തുടർന്ന് പല തവണയായി ഭക്ഷണത്തിൽ സയനൈഡ് നൽകി വക വരുത്തിയത് .

അടുത്ത ഊഴം ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ ആയിരുന്നു. 2011 ഒക്ടോബർ 30 നു ആയിരുന്നു സംഭവം. ടോം മരിച്ചതോടെ ജോളിയും റോയിയും തമ്മിൽ വഴക്കു ഉണ്ടാകുകയും തുടർന്നാണ് റോയിയുടെ ജീവൻ ജോളി എടുത്തത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി ആയിരുന്നു ഇതും. പോസ്റ്റുമോർട്ടത്തിൽ ഇത് കണ്ടെത്തുകയും ചെയ്തു.

ജോളിയുടെ ഭർത്താവിന്റെ അമ്മയുടെ സഹോദരനെയാണ് പിന്നീട് ജോളി തീർത്തു കളഞ്ഞത്. റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് വാദിച്ചത് ആയിരുന്നു കാരണം. എന്നാൽ എങ്ങനെയാണ് കൊന്നത് എന്ന് പോലീസ് പുറത്തു വിട്ടട്ടില്ല. 2014 ഏപ്രിൽ 24 നു ആയിരുന്നു മരണം.

തുടർന്ന് ഭർത്താവിന്റെ പിതാവിന്റെ സഹോദരന്റെ മകനെ സ്വന്തമാക്കാൻ ഉള്ള കളികൾ ആയിരുന്നു. അതിനായി 2014 മേയ് മൂന്നിന് ജോളിയുടെ ഭർത്തൃ പിതാവിന്റെ സഹോദരന്റെ മകന്റെ രണ്ടര വയസുള്ള മകളെ കൊന്നു. അതായത് ജോളിയുടെ രണ്ടാം ഭർത്താവിന്റെ മകളെ. അൽഫൈൻ മരിക്കുമ്പോൾ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത് ആണെന്ന് പറഞ്ഞു എങ്കിൽ കൂടിയും സൈനയ്ഡ് കഴിച്ചതിന് സമാനമാണെന്ന് ഡോക്ടർ കണ്ടെത്തി.

തുടർന്ന് ജോളിയുടെ ഭർത്തൃ പിതാവിന്റെ സഹോദരന്റെ മകന്റെ ഭാര്യ സിലിയെ കൊല്ലുന്നത്. അതായത് രണ്ടാം ഭർത്താവിന്റെ ആദ്യ ഭാര്യയെ മരണം നടക്കുന്നത് 2016 ജനുവരി 11 നു. ഷാജുവിനെ ലഭിക്കാൻ വേണ്ടി കുടിവെള്ളത്തിൽ ആണ് സൈനയിഡ് നൽകിയത്.