നീന കുറുപ്പ് എന്ന നടിയെ മലയാളികൾക്ക് വർഷങ്ങളായി സുപരിചിതമാണ്. മമ്മൂട്ടിയുടെ നായികയായി ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിൽ കൂടിയാണ് നീന അഭിനയ ലോകത്തിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത നീന, മലയാളത്തിലെ പ്രമുഖരായ സംവിധായകർക്ക് ഒപ്പം പ്രവർത്തിച്ച പരിചയം ഉണ്ട്. അഭിനയ ജീവിതത്തിൽ 32 വർഷങ്ങൾ പിന്നിട്ട നീന, സിനിമക്ക് ഒപ്പം സീരിയലിലും പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ ജീവിതത്തെ കുറിച്ച് നീന മനസ്സ് തുറന്നത്.

സീ ഫുഡ് എക്സ്പോർട്ട് നടത്തുന്ന സുനിലിനെയാണ് നീന വിവാഹം കഴിക്കുന്നത്, അന്നത്തെ കാലത്ത് ആഘോഷമായി വിവാഹം നടത്തുന്നതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും തനിക്ക് പഠന കാലത്ത് നിരവധി പ്രണയ ലേഖനങ്ങൾ ലഭിച്ചിരുന്നു എങ്കിൽ കൂടിയും അവർക്ക് ഒന്നും പിടി കൊടുക്കാതെയാണ് കോളേജ് ജീവിതം പൂർത്തിയാക്കിയത്, തുടർന്നാണ് തന്റെ വിവാഹം നടന്നത്.

തന്റെ മകൾക്ക് ഇപ്പോൾ 20 വയസ്സ് കഴിഞ്ഞു, അവളുടെ വിവാഹത്തെ കുറിച്ചുള്ള തന്റെ സങ്കൽപ്പവും നടി വെളിപ്പെടുത്തുന്നു, മകളോട് 23 വയസ്സ് വരെ ആരെയും പ്രണയിക്കരുത് എന്നാണ് താൻ പറഞ്ഞത് എന്ന് നീന പറയുന്നു, വിവാഹം എന്നത് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ, അതുകൊണ്ട് തിരഞ്ഞെടുക്കുന്ന ആൾ മികച്ചത് ആവേണ്ടേയെന്ന് നീന ചോദിക്കുന്നു, വിവാഹം കഴിക്കുന്ന ആളുടെ ജാതിയോ മതമോ തനിക്ക് പ്രശ്നം അല്ല എന്നും നല്ല വ്യക്തിത്വം ഉള്ള ആൾ ആയിരിക്കണം എന്നുള്ള ആഗ്രഹമേ ഉള്ളൂ, എന്നാൽ മകൾ വിവാഹം കഴിക്കാതെ ഇരുന്നാലും താൻ അതിനെ പിന്തുണക്കും എന്നുമാണ് നീന കുറുപ്പ് പറയുന്നത്.

പവിത്ര എന്നാണ് നീനയുടെ മകളുടെ പേര്, അമ്മ തന്നെ കുറിച്ച് ഇത്രയും ഒക്കെ പറഞ്ഞപ്പോൾ മകൾ പറയുന്നത് ഇങ്ങനെ, അമ്മയുടെ പുതിയ ചിത്രങ്ങൾ തങ്ങൾ ഒരുമിച്ചാണ് തീയറ്ററുകളിൽ പോയി കാണുന്നത് എന്നും പഞ്ചാബി ഹൗസ് ആണ് തന്റെ ഇഷ്ട ചിത്രമെന്ന് പറയുന്ന പവിത്ര, തനിക്ക് മോഡലിംഗ് ഇഷ്ടമാണ്, സിനിമയിൽ അവസരങ്ങൾ ലഭിച്ചാൽ അമ്മയോട് അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷം അഭിനയിക്കും എന്നാണ് പവിത്ര പറയുന്നത്.