അങ്ങനെ ചെറിയൊരു കാത്തിരിപ്പിന് ഒരുവിൽ മോഹൻലാൽ നായകനായ ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തി. ലൂസിഫറിൽ കൂടി ആർധകരെ ആവേശം കൊള്ളിച്ച മോഹൻലാൽ, ഈ ഓണത്തിന് എത്തിയത് കുടുംബ പ്രേക്ഷകർക്ക് വേണ്ടി. തുടക്കം മുതൽ ഒടുക്കം വരെ ചിരിയും അതിനേക്കാൾ വലിയൊരു സന്ദേശവും ഇട്ടിമാണി മെയിഡ് ഇൻ ചൈന നൽകുന്നു.

ചൈനയിൽ നിന്നും കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം, പിന്നീട് തൃശൂരിൽ ഇടയിമാണിയുടെ കഥ പറയുകയാണ്. കെട്ടുപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത ഇടയിമാണി എന്തിനും ഏതിനും കമ്മീഷനും ഡ്യൂപ്ലിക്കേറ്റ് ബിസിനസും കാറ്ററിങ് സർവീസും നടത്തുന്ന മാണികുന്നേൽ ഇട്ടിമാത്തൻ മകൻ ഇട്ടിമാണിയായി ആണ് എത്തുന്നത്. അടിപൊളി കോമഡിയിൽ കൂടിയാണ് സിനിമ ഓരോ നിമിഷവും മുന്നേറുന്നത്.

അമ്മ മകൻ കൊമ്പിനേഷനിൽ വമ്പൻ കോമഡികൾ ഒരുക്കുന്ന മോഹൻലാലും കെ പി എ സി ലളിതയും പ്രേക്ഷകരിൽ ചിരി പടർത്തുമ്പോൾ, സിദ്ധിഖ് മോഹൻലാൽ കോമ്പിനേഷൻ സീനുകൾ ചിരിയുടെ പൂമാല തന്നെയാണ് തീർത്തത്. ആദ്യ പകുതിയിൽ ചിരിയും കളിയും ആയി മുന്നേറുന്ന ചിത്രം ഇന്റർവെൽ ട്വിസ്റ്റോട് കൂടിയാണ് കൂടുതൽ കഥയിലേക്ക് ഇറങ്ങുന്നത്.

മക്കളെ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും ശ്രദ്ധിക്കാതെ, ഒരു നിമിഷം പോലും തിരിഞ്ഞു നോക്കാതെ പണത്തിന് പിന്നാലെ പായുന്ന ഇന്നത്തെ തലമുറയിലെ ഒട്ടനവധി കുടുംബങ്ങൾക്ക് ഉള്ള സന്ദേശം കൂടിയാണ് ചിത്രം.

നവാഗതരായ ജിബി ജോജു എന്നിവർ ചേർന്ന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം തമാശകൾ കൊണ്ടും അതിനൊപ്പം പ്രേക്ഷകരുടെ കണ്ണുകളും നിറക്കുന്ന നിമിഷങ്ങൾ സമ്മാനിക്കുന്നു.

ഹണി റോസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് എങ്കിൽ കൂടിയും രണ്ടോ മൂന്നോ സീനുകളിൽ മാത്രമാണ് ഹണി റോസ് എത്തുന്നത്, എന്നാൽ രാധിക ശരത് കുമാർ, വിനു മോഹൻ, സ്വാസിക എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്നു. അതിനൊപ്പം ധർമജൻ ബോൾഗാട്ടിയുടെയും ഹരീഷ് കണാരന്റെയും  കിടിലം കൗണ്ടർ കോമഡികൾ പ്രേക്ഷകർക്ക് ചിരി നൽകുന്നു.

പത്ത് മാസം ചുമന്ന് നൊന്ത് പ്രസവിച്ച അമ്മമാരെ പെരുവഴിയിൽ ഉപേക്ഷിച്ച് ഭാര്യക്കും അല്ലെങ്കിൽ ഭർത്താവിനും ഒപ്പം ജീവിതം അടിച്ചു പൊളിക്കുന്ന ഇന്നത്തെ തലമുറ, നാളെ നിങ്ങൾക്കും കാലം വാർദ്ധക്യം കൊണ്ട് വരും എന്നുള്ളത് മറക്കുന്നു, ആ മറവികൾക്ക് ഉള്ള ഓർമ പെടുത്തൽ കൂടിയാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ഒരുക്കിയ ഇട്ടിമാണി മെയിഡ് ഇൻ ചൈന. എന്തായാലും ഓണം ഇട്ടിമാണിക്ക് ഒപ്പം തന്നെ ആവാം. തീർച്ചയായും കുടുംബത്തിനൊപ്പം കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് മോഹൻലാലിന്റെ ഇട്ടിമാണി മെയിഡ് ഇൻ ചൈന.