2018 ഒക്ടോബർ 11 ആയിരുന്നു നിവിൻ പൊളി നായകനായ കായംകുളം കൊച്ചുണ്ണി റിലീസ് ആയത്. ചിത്രത്തിൽ നായകനായത് നിവിൻ ആണെങ്കിലും ശ്രദ്ധ നേടിയത് മോഹൻലാൽ ചെയ്ത ഇത്തിക്കര പക്കി തന്നെ ആയിരുന്നു.

പ്രായത്തെ വെല്ലുന്ന മോഹൻലാലിന്റെ ചിത്രത്തിലെ സീനുകൾ അന്ന് തന്നെ തരംഗം ആയിരുന്നു. ഇപ്പോഴിതാ വീണ്ടും പക്കി തരംഗം ആണ് സോഷ്യൽ മീഡിയയിൽ. എന്നാൽ ചിത്രത്തിന്റെ ഒന്നാം വാർഷികം പോലും മോഹൻലാൽ ആരാധകർ വലിയ ആഘോഷം ആക്കാതെ ഇപ്പോൾ ഉള്ളത് ചിരവൈരാഗികൾ ആയ മമ്മൂട്ടി ആരാധകർക്ക് മമ്മൂട്ടി നിശബ്ദ പ്രതികാരം ആണെന്ന് ആണ് മമ്മൂട്ടി മമ്മൂട്ടി വാദം.

Loading...

കാരണം കഴിഞ്ഞ ദിവസം ആണ് മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചരിത്ര സിനിമ മാമാങ്കത്തിന്റെ ട്രൈലെർ എത്തിയത്. ഇതിനു ശേഷം ആണ് പക്കിയുടെ പ്രൊഫൈൽ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ തരംഗം ആയത്. ഇത് തങ്ങൾക്ക് എതിരെയും തങ്ങളുടെ ചിത്രത്തിന് എതിരെയും ആണെന്ന് മമ്മൂട്ടി ആരാധകർ ഭയപ്പെടുകയും ചെയ്യുന്നുണ്ട്. കാരണം നിരവധി താരങ്ങൾ ആണ് ട്രെന്റ് ഏറ്റെടുത്ത് പക്കിയുടെ ചിത്രം ഷെയർ ചെയ്തത്.

ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ഒമർ ലുലു, സ്വാസിക തുടങ്ങിയവർ ഷെയർ ചെയ്തിട്ടുണ്ട്. എന്തായാലും യൂട്യൂബ് ട്രെൻഡിങ്ങിൽ മാമാങ്കം താരമായപ്പോൾ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം വാട്സപ്പ്‌ എന്നിവയിൽ പക്കി തന്നെയാണ് താരം.