പൊക്കിരിരാജയിൽ കൂടിയും കാസനോവയിൽ കൂടിയും മലയാളികൾക്ക് കൂടി പ്രിയങ്കരിയായ ശ്രേയ ശരണിന്റെ ബീച്ച് ഡാൻസ് ആണ് ഇപ്പോൾ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഒരു കാലത്ത് തമിഴ് സിനിമയിലെ തിരക്കുള്ള താരമായിരുന്നു ശ്രീയ, 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.

തമിഴിൽ രജനികാന്ത് നായകനായി എത്തിയ ശിവാജി വമ്പൻ വിജയം ആയതോടെയാണ് നായികയായി എത്തിയ ശ്രീയ ശ്രദ്ധ നേടുന്നത്. തുടർന്ന് വിക്രം നായകനായ കാന്തസാമിയും വലിയ വിജയം നേടി. മലയാളത്തിൽ മോഹൻലാലിന്റെ നായികയായി കാസനോവയും പോക്കിരിരാജ എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ നായികയായും ശ്രീയ അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് ശ്രീയ റഷ്യൻ സ്വദേശിയായ ആൻഡ്രിയനെ വിവാഹം ചെയ്യുന്നത്. ഇപ്പോഴിതാ ബീച്ചിൽ ശ്രീയ ചുവടു വെക്കുന്നത് ആണ് വൈറൽ ആകുന്നത്. ശ്രീയ തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് ആണ് ഈ വീഡിയോ ഇതുവരെ 2 ലക്ഷത്തിൽ അധികം ആളുകൾ ഈ വീഡിയോ കണ്ട് കഴിഞ്ഞു.